Saccidaanandam

സച്ചിദാനന്ദം
Year
Language

സച്ചിതാനന്ദം ബ്രഹ്മം
സര്‍വവുമതിനനുബന്ധം
മായബന്ധനം വിട്ടുണരൂ
മർത്യാ ശിവനില്‍ ലയിക്കൂ
ശംഭോ ശങ്കര ഗൗരിപതേ
സാംബസദാശിവ ഗൗരിപതേ(2)

ഹിമഗിരിമടിയില്‍ തപസ്സിരുന്നു ഞാന്‍
ഹരിദ്വാരത്തില്‍ ഭജനമിരുന്നു
കാശിരാമേശ്വരം കണ്ടുമടങ്ങി
ആശകളാകെയും ശിവനിലടങി
ശംഭോ ശങ്കര ഗൗരിപതേ
സാംബസദാശിവ ഗൗരിപതേ(2)

ലൗകികസുഖങ്ങള്‍ സംത്യജിച്ചവന്‍ ഞാന്‍
ഭിക്ഷാംദേഹിയായ് നടന്നലയുന്നൂ
നമ്പുവോര്‍ക്കഭയം നല്‍കുന്ന രാജന്‍
നമ്പിയെത്തേടിയീ ഈരടി പാടീ
ശംഭോ ശങ്കര ഗൗരിപതേ
സാംബസദാശിവ ഗൗരിപതേ(2)

saccidānandaṁ brahmaṁ
sarvavumadinanubandhaṁ
māyabandhanaṁ viṭṭuṇarū
mardyā śivanil layikkū
śaṁbho śaṅgara gauribade
sāṁbasadāśiva gauribade(2)

himagirimaḍiyil tabassirunnu ñān
haridvārattil bhajanamirunnu
kāśirāmeśvaraṁ kaṇḍumaḍaṅṅi
āśagaḽāgĕyuṁ śivanilaḍaṅi
śaṁbho śaṅgara gauribade
sāṁbasadāśiva gauribade(2)

laugigasukhaṅṅaḽ saṁtyajiccavan ñān
bhikṣāṁdehiyāy naḍannalayunnū
nambuvorkkabhayaṁ nalgunna rājan
nambiyĕtteḍiyī īraḍi pāḍī
śaṁbho śaṅgara gauribade
sāṁbasadāśiva gauribade(2)