ശബ്ദസാഗരനന്ദിനിമാരേ
സപ്തസ്വര സഖിമാരേ
ഒരു ചുംബനത്താല്‍ ആ...
നഖലാളനത്താല്‍
ഉണര്‍ത്തു നിങ്ങളുണര്‍ത്തു
എന്നെ പൊന്നോടക്കുഴലക്കൂ ആ...
(ശബ്ദസാഗര)
ആര്യപഥങ്ങളിലമൃതം തൂകിയ
സൂര്യഗായത്രികളില്‍ ആ...
കാവ്യ കൈരളി പാടിയാടിയ
കഥകളിപ്പദങ്ങളില്‍
കാണ്മൂ ഞാന്‍ നിങ്ങള്‍ വിടര്‍ത്തും
കനക കമലങ്ങള്‍
(ശബ്ദസാഗര)
ഷഡു്കാല ഗോവിന്ദമാരാര്‍ മീട്ടിയ
രുദ്രവീണാതന്ത്രികളില്‍
ത്യാഗരാജ
ത്യാഗരാജ സംഗീതത്തില്‍
നാദലയങ്ങളില്‍
കേള്‍പ്പൂ ഞാന്‍ നിങ്ങളുണര്‍ത്തും
കേദാരഗൗളങ്ങള്‍
(ശബ്ദസാഗര)