ഇങ്ങോട്ടൊന്നു നോക്കൂ - ഈ
കഥയൊന്നു കേള്‍ക്കൂ - എന്‍
കരളിന്റെ കടവില്‍ വന്നിരിക്കു - എന്‍
കരളിന്റെ കടവില്‍ വന്നിരിക്കു
വാര്മഴവില്ലിലും മധുരനിലാവിലും
കാണുകില്ലീയഴകു കൊള്ളിമീനിലും
(ഇങ്ങോട്ടൊന്നു)
ആനന്ദഗാനങ്ങള്‍ പാടിപ്പാടി
മാകത്തെ പൂന്തോപ്പില്‍ നിന്നെത്തേടി
അവിടെങ്ങും കാണാതെന്നുള്ളം നീറി
എങ്ങു പോയു് എങ്ങു പോയു് മാറി മാറി
(ഇങ്ങോട്ടൊന്നു)
വാടാമലര്മാലയൊന്നു കോര്‍ത്തു വച്ചിട്ടുണ്ടു ഞാന്‍
ചൂടാനൊരു മാരനെ കണ്ടുവച്ചിട്ടുണ്ടു ഞാന്‍
അവനെന്‍ പ്രിയങ്കരന്‍ അനുപമ സുന്ദരന്‍
മണ്ണിനും വിണ്ണിനും കാമദേവന്
(ഇങ്ങോട്ടൊന്നു)