Saayam tecca

ചായം തേച്ച
Work
Year
Language

ചായം തേച്ചു മിനുക്കിയതെന്തിനു സായംസന്ധ്യകളേ?
അഹഹാ....
കുങ്കുമമൊരുപിടിയെന്‍പ്രിയസഖിയുടെ
പൂങ്കവിളില്‍ നിന്നണിയരുതോ?
അഹഹാ.....

പീലികള്‍ മുടിയില്‍ തിരുകിയതെന്തിനു
പാറും മേഘങ്ങളേ?
നീലിമയിത്തിരി എന്‍ കളിത്തോഴിതന്‍
നീള്‍മിഴിയില്‍ നിന്നണിയരുതോ?
അഹഹാ....

പൂമധുതേടി തളരുവതെന്തിനു കാര്‍വരിവണ്ടുകളേ?
മധുരിമയിത്തിരി എന്നോമലാള്‍തന്‍
മനസ്സില്‍നിന്നുമെടുക്കരുതോ?
അഹഹാ‍......
(ചായം തേച്ചു...)

sāyaṁ teccu minukkiyadĕndinu sāyaṁsandhyagaḽe?
ahahā....
kuṅgumamŏrubiḍiyĕnpriyasakhiyuḍĕ
pūṅgaviḽil ninnaṇiyarudo?
ahahā.....

pīligaḽ muḍiyil tirugiyadĕndinu
pāṟuṁ meghaṅṅaḽe?
nīlimayittiri ĕn kaḽittoḻidan
nīḽmiḻiyil ninnaṇiyarudo?
ahahā....

pūmadhudeḍi taḽaruvadĕndinu kārvarivaṇḍugaḽe?
madhurimayittiri ĕnnomalāḽtan
manassilninnumĕḍukkarudo?
ahahā......
(sāyaṁ teccu...)