സായംകാലം ചെഞ്ചായം പൂശും
വെൺമേഘം പോലെന്റെയുള്ളിലും പടരൂ പ്രകാശമേ
വീശും തെന്നൽ കിന്നാരം ചൊല്ലും
മന്ദാരം പോലെന്റെയുള്ളിലും വിടരൂ വസന്തമേ
(സായംകാലം....)
പ്രതീക്ഷയിൽ വളർന്നു നീ
പ്രസാദമായ് നിറഞ്ഞു നീ
മിഴിയിതളിൽ കിനാവുമായ്
വാ വാ കുളിരഴകേ
വാടിയിൽ മധുകണമായ്
(സായംകാലം....)
ഒരുങ്ങിയെൻ മനോരഥം
തിരഞ്ഞു നിൻ തപോവനം
വിരലൊഴുകും മിഴാവുമായ്
വാ വാ ശ്രുതിലയമേ
വീണയിൽ സ്വരമണിയായ്
(സായംകാലം....)