നഗരവിളക്കുകള്‍ കെട്ടാലുടനെ
നര്‍ത്തനമാടണം..
സാവിത്രിയല്ലാ ശകുന്തളയല്ലാ
ശീലാവതിയുമല്ലാ
കാമുകമാനസം പന്താടുന്നൊരു
കാമരൂപിണി ഞാന്‍ (സാവിത്രിയല്ലാ )
വാസനപ്പൂവുകള്‍ ചൂടിവരുന്നൊരു
വാസവദത്തയാണു ഞാന്‍
വാസനപ്പൂവുകള്‍ ചൂടിവരുന്നൊരു
വാസവദത്തയാണു ഞാന്‍
സമയമായില്ലാ സമയമായില്ലാ
സമയമായില്ലെന്നു പറയുവാനിവിടെ
സന്യാസിമാരില്ലാ..
ആഹാഹഹാഹാഹ ആഹാഹഹാ.(സാവിത്രിയല്ലാ )
നഗരവിളക്കുകള്‍ കെട്ടാലുടനെ
നര്‍ത്തനമാടണം..
തുള്ളിപ്പതയും മദിരയിലങ്ങനെ
മുങ്ങിക്കുളിക്കേണം
പെണ്ണായി ജനിക്കേണം
പ്രേമിക്കാന്‍ പഠിക്കണം
കണ്ണുകൊണ്ടാരെയും മയക്കണം
ഓരോ ദിവസവും ഓരോ ദിവസവും
ഓരോ കാമുകര്‍ വേണം
നഗരവിളക്കുകള്‍ കെട്ടാലുടനെ
നര്‍ത്തനമാടണം..
തുള്ളിപ്പതയും മദിരയിലങ്ങനെ
മുങ്ങിക്കുളിക്കേണം (സാവിത്രിയല്ലാ )