Saaronil viriyum

ശാരോനില്‍ വിരിയും
Year
Language

ശാരോണില്‍ വിരിയും പനിനീര്‍ മലര്‍ ഞാന്‍
താഴ്വര താമര ഞാന്‍
മുള്ളുകള്‍ക്കിടയില്‍ വിരിയും മലരേ
ചൊല്ലുക നിന്‍ ഹൃദയം

വിരിഞ്ഞ മാതളമലരൊളി മിഴിയില്‍
വിരുന്നൊരുക്കി നീ ആര്‍ക്കായ്
വിരുന്നൊരുക്കി നീ?
കിനാവുപോലെന്‍ ഹൃദയം പൂകി
കിരീടമേകിയതാര്‍?
ചെങ്കോലേന്തിയ രാജാധിരാജന്റെ
തേരൊലി കേള്‍പ്പൂ ഞാന്‍ ദൂരെ
തേരൊലി കേള്‍പ്പൂ ഞാന്‍

മിഴിയില്‍ നിറഞ്ഞ നിലാവേ
മൊഴിയില്‍ പകര്‍ന്ന കിനാവേ
അഴകിന്റെ മുന്തിരി തോട്ടങ്ങളാകവേ
ആര്‍ നിനക്കേകിയെന്‍ പൂവേ?

ആ.........
കമനീയമീയനുരാഗം അതിന്‍
കയ്യിലൊതുങ്ങുമീ ലോകം
നവജീവിതാനന്ദമേകുമാ നാകത്തില്‍
പോകുക നാമിനി വേഗം
ആ...........

śāroṇil viriyuṁ paninīr malar ñān
tāḻvara tāmara ñān
muḽḽugaḽkkiḍayil viriyuṁ malare
sŏlluga nin hṛdayaṁ

viriñña mādaḽamalarŏḽi miḻiyil
virunnŏrukki nī ārkkāy
virunnŏrukki nī?
kināvubolĕn hṛdayaṁ pūgi
kirīḍamegiyadār?
sĕṅgolendiya rājādhirājanṟĕ
terŏli keḽppū ñān dūrĕ
terŏli keḽppū ñān

miḻiyil niṟañña nilāve
mŏḻiyil pagarnna kināve
aḻaginṟĕ mundiri toṭṭaṅṅaḽāgave
ār ninakkegiyĕn pūve?

ā.........
kamanīyamīyanurāgaṁ adin
kayyilŏduṅṅumī logaṁ
navajīvidānandamegumā nāgattil
poguga nāmini vegaṁ
ā...........