Saarige saarige

ശാരികേ ശാരികേ
Work
Year
Language

laalala lalala laalaaa..

ലാലല ലാലാല ലാലാ...

ശാരികേ ശാരികേ സാന്ദ്രമായ്‌ പാടുനീ
വസന്തം സ്വരോദരമാ..യ്‌ ഹൃദന്തം വികാരാര്‍ദ്രമാ..യ്‌
ശ്രുതിസാഗരത്തിന്‍ സീമയില്‍
ശ്രുതിചേര്‍ന്നു നില്‍പൂ മാനസം
അത്രമാത്രം നമ്മളൊന്നായ്‌ ഹോയ്‌
ശാരികേ ശാരികേ സാന്ദ്രമായ്‌ പാടുനീ
വസന്തം സ്വരോദരമാ..യ്‌ ഹൃദന്തം വികാരാര്‍ദ്രമാ..യ്‌

ശാരികേ ശാരികേ നിന്നെ ഞാനറിവൂ
രാഗമായനുരാഗമായ്‌ നിന്നില്‍ ഞാനലിവൂ
ഏതു ശ്യാമവര്‍ണ്ണവനങ്ങളില്‍ നീ പോയ്‌ മറഞ്ഞാലും
ഏതു ശാരദേന്തു മരീചിയില്‍ നീ രാമറഞ്ഞാലും
നിന്റെ നാദം കേട്ടറിഞ്ഞു നിന്റെ രൂപം തൊട്ടറിഞ്ഞു ശാരികേ .. ഓ..
ശാരികേ ശാരികേ സാന്ദ്രമായ്‌ പാടുനീ
വസന്തം സ്വരോദരമാ..യ്‌ ഹൃദന്തം വികാരാര്‍ദ്രമാ..യ്‌

ശാരികേ ശാരികേ നിന്നെ ഞാന്‍ തേടി
ഗായികേ പ്രിയ നായികേ നിന്നെ ഞാന്‍ തേടി
നൂറായിരങ്ങള്‍ക്കിടയില്‍ നിന്നെ കേട്ടറിഞ്ഞു ഞാന്‍
നൂറായിരങ്ങള്‍ക്കിടയില്‍ നിന്നെ കണ്ടറിഞ്ഞു ഞാന്‍
നിന്‍ സ്വരങ്ങല്‍ സാന്ത്വനങ്ങള്‍ നിന്റെ മൗനം സൗരഭങ്ങള്‍ ശാരികേ..ഓ.. (ശാരികേ [പല്ലവി]..)

laalala lalala laalaaa..

lālala lālāla lālā...

śārige śārige sāndramāy‌ pāḍunī
vasandaṁ svarodaramā..y‌ hṛdandaṁ vigārārdramā..y‌
śrudisāgarattin sīmayil
śrudisernnu nilbū mānasaṁ
atramātraṁ nammaḽŏnnāy‌ hoy‌
śārige śārige sāndramāy‌ pāḍunī
vasandaṁ svarodaramā..y‌ hṛdandaṁ vigārārdramā..y‌

śārige śārige ninnĕ ñānaṟivū
rāgamāyanurāgamāy‌ ninnil ñānalivū
edu śyāmavarṇṇavanaṅṅaḽil nī poy‌ maṟaññāluṁ
edu śāradendu marīsiyil nī rāmaṟaññāluṁ
ninṟĕ nādaṁ keṭṭaṟiññu ninṟĕ rūbaṁ tŏṭṭaṟiññu śārige .. o..
śārige śārige sāndramāy‌ pāḍunī
vasandaṁ svarodaramā..y‌ hṛdandaṁ vigārārdramā..y‌

śārige śārige ninnĕ ñān deḍi
gāyige priya nāyige ninnĕ ñān deḍi
nūṟāyiraṅṅaḽkkiḍayil ninnĕ keṭṭaṟiññu ñān
nūṟāyiraṅṅaḽkkiḍayil ninnĕ kaṇḍaṟiññu ñān
nin svaraṅṅal sāndvanaṅṅaḽ ninṟĕ maunaṁ saurabhaṅṅaḽ śārige..o.. (śārige [pallavi]..)