Saarigabaidalin

ശാരികപൈതലിൻ
Work
Year
Language

ആ‍..ആ‍..ആ‍..ആ‍...ആ‍.
ശാരികപ്പൈതലിൻ കഥ പറയാം
ശാ..രികപ്പൈതലിൻ കഥ പറയാം
ഒരു കുടം കണ്ണുനീർ ഒരു മുത്തായ്‌
ഓമലാൾ ഒരു രാജകന്യകയായ്‌
ശാരികപ്പൈതലിൻ കഥ പറയാം

ശ്രീരാമസോദരൻ ലക്ഷ്മണൻ അവളെ
ജീവിതസഖിയാക്കീ (ശ്രീ..)
രാജകൊട്ടാരത്തിൻ അന്തഃപ്പുരത്തിലെ
വാടാവിളക്കായ്‌ കൊളുത്തി വെച്ചൂ
ശാരികപ്പൈതലിൻ കഥ പറയാം (2)

രാമനും സീതയും നാടുവെടിഞ്ഞപ്പോൾ
കാന്തനും കൂടെ ഗമിച്ചൂ
നിറമിഴിയോടവൾ താനേ നേടി
നിത്യവിരഹത്തിൻ ഉഗ്രശാപം
ശാരികപ്പൈതലിൻ കഥ പറയാം (2)

ആദികവിപോലും ആ മനസ്വിനിതൻ
ആത്മാവു കണ്ടില്ല (ആദി..)
ഓർമ്മയിൽ എരിതീ നാളമായെന്നും
ഊർമ്മിള ഇതിഹാസപാത്രമായി (ശാരിക...)

ā..ā..ā..ā...ā.
śārigappaidalin katha paṟayāṁ
śā..rigappaidalin katha paṟayāṁ
ŏru kuḍaṁ kaṇṇunīr ŏru muttāy‌
omalāḽ ŏru rājaganyagayāy‌
śārigappaidalin katha paṟayāṁ

śrīrāmasodaran lakṣmaṇan avaḽĕ
jīvidasakhiyākkī (śrī..)
rājagŏṭṭārattin andaḥppurattilĕ
vāḍāviḽakkāy‌ kŏḽutti vĕccū
śārigappaidalin katha paṟayāṁ (2)

rāmanuṁ sīdayuṁ nāḍuvĕḍiññappoḽ
kāndanuṁ kūḍĕ gamiccū
niṟamiḻiyoḍavaḽ tāne neḍi
nityavirahattin ugraśābaṁ
śārigappaidalin katha paṟayāṁ (2)

ādigaviboluṁ ā manasvinidan
ātmāvu kaṇḍilla (ādi..)
ormmayil ĕridī nāḽamāyĕnnuṁ
ūrmmiḽa idihāsabātramāyi (śāriga...)