Saarasvada madhuvendum

സാരസ്വത മധുവേന്തും
Year
Language

സാരസ്വതമധുവേന്തും സരസീരുഹമേ സംഗീതമേ നിന്റെ
മൃദുലദളങ്ങളില്‍ ചുംബിക്കാന്‍ മോഹം
മധുരം നുകരാന്‍ ദാഹം

അനഘാനുഭൂതിയാല്‍ അന്തരംഗങ്ങളില്‍
അമൃതം നിറയ്ക്കുന്നു നീ
ശ്രുതിയായ് ലയമായ് ഉലകിന്‍ കരളില്‍
പുളകം വിതറുന്നു നീ
സാരസ്വത മധു.........

സ്വരരാഗധാരയാല്‍ സങ്കല്പലോകങ്ങള്‍
സാക്ഷാല്‍ക്കരിക്കുന്നു നീ
അഴകിന്‍ കതിരായ് അറിവിന്‍ പൊരുളായ്
നടനം തുടരുന്നു നീ
സാരസ്വത മധു.........

sārasvadamadhuvenduṁ sarasīruhame saṁgīdame ninṟĕ
mṛduladaḽaṅṅaḽil suṁbikkān mohaṁ
madhuraṁ nugarān dāhaṁ

anaghānubhūdiyāl andaraṁgaṅṅaḽil
amṛtaṁ niṟaykkunnu nī
śrudiyāy layamāy ulagin karaḽil
puḽagaṁ vidaṟunnu nī
sārasvada madhu.........

svararāgadhārayāl saṅgalbalogaṅṅaḽ
sākṣālkkarikkunnu nī
aḻagin kadirāy aṟivin pŏruḽāy
naḍanaṁ tuḍarunnu nī
sārasvada madhu.........