ശാരദചന്ദ്രാനനേ ശ്രീദേവീ
ശ്യാമളരൂപാംഗനേ (2)
രാവിൽ ശ്രീ ബലി നാദവും നുകരും ദേവീ വിഗ്രഹം നീയേ
ഗിരിസുത നീയേ വളരൊളി നീയേ
അമ്മേ നാരായണാ കാവിലമ്മേ നാരായണാ
ദേവീ ദാക്ഷായണീ സത്യവാഹീ കാർത്ത്യായനീ
(ശാരദ...)
നക്ഷത്ര മണ്ഡല ദോഷമകറ്റാൻ
കടാക്ഷ ബലങ്ങൾ നൽകൂ
മാഹേന്ദ്ര നീല മണിപീഠത്തിൽ അവതാരിണി അമ്മേ
ശൈലപുത്രീ സാവിത്രീ
കാവിലമ്മേ നാരായണാ (അമ്മേ നാരായണാ...)
(ശാരദ...)
പാലാഴി വെൺ തിര പുണർന്ന ദേവൻ
പ്രസീത നിന്നടുത്തല്ലോ
നാമാക്ഷരങ്ങൾ പാടും മുനീന്ദ്രർക്ക്
പൂജാപ്രസാദം നീ
ഹേമാംബരീ ശ്രീവന്ദ്യേ
കാവിലമ്മേ നാരായണാ (അമ്മേ നാരായണാ...)
(ശാരദ...)