ശാരദരജനീ ദീപമുയര്‍ന്നു
താരാമണ്ഡലമുണര്‍ന്നു
ഇടിമിന്നല്‍ തൂകും മണിമുകിലടങ്ങീ
ഇനിയും നീയുറങ്ങൂ....
(ശാരദരജനീ...)
ഇന്ദ്രനീലനിറത്തിന്‍ ലഹരിയില്‍
സാന്ദ്രവാനം മുഴുകി....
ചന്ദ്ര ശീതള ലോലകരങ്ങള്‍
ചക്രവാളം തഴുകി
ഇളംകാറ്റാകാന്‍ കൊടുംകാറ്റടങ്ങീ
ഇനിയും നീയുറങ്ങൂ... ഉറങ്ങൂ...
(ശാരദരജനീ...)
നിന്റെ നിഴലായ് നിന്‍താരാട്ടായ്
ഞാനുറങ്ങാതിരിക്കാം
നിന്റെ കണ്ണീര്‍ത്തുള്ളികള്‍ മായ്ക്കാന്‍
എന്റെപുഞ്ചിരി നല്‍കാം
ഇരുളല നീങ്ങും പുലരൊളിമിന്നും
ഇനിയും നീയുറങ്ങൂ...ഉറങ്ങൂ...
(ശാരദരജനീ...)