Saanyanyau nikkana

ചാഞ്ഞു നിക്കണ
Work
Year
Language

ചാഞ്ഞു നിക്കണ പൂത്തമാവിന്റെ
കൊമ്പത്തെ ചില്ലയില്‍ കേറിയത്
പൂര്‍ണ്ണ തിങ്കളെക്കാണാനല്ല പൂപറിയ്ക്കാനല്ല
പാതിരാവിലാ പാലമരത്തില്‍
മൂങ്ങ മൂന്നു ചിലയ്ക്കുമ്പോള്‍
ഓര്‍ത്തു പിഞ്ചിയ കയറിന്റെ തുമ്പത്ത്
തൂങ്ങിമരിയ്ക്കും ഞാനിന്നു തൂങ്ങിമരിയ്ക്കും ഞാന്‍

പൂവുചൂടണമെന്നു പറഞ്ഞപ്പോ
പൂമരം കൊണ്ടുത്തന്നവനാ
മുങ്ങിക്കുളിക്കണമെന്നുപറഞ്ഞപ്പോ
മുന്നിപ്പുഴവെട്ടി ത്തന്നവനാ

അക്കരെനിന്നൊരു മാരനെക്കണ്ടപ്പൊ
എന്നെമറന്നില്ലെ പെണ്ണേ നീ
എന്നെ മറന്നില്ലേ?
അവനിക്കരെവന്നപ്പൊ നാട്ടുകാര്‍ക്കെന്നെ നീ
ഒറ്റുകൊടുത്തില്ലേ ?
പെണ്ണേ നീ ഒറ്റുകൊടുത്തില്ലേ?

sāññu nikkaṇa pūttamāvinṟĕ
kŏmbattĕ sillayil keṟiyat
pūrṇṇa tiṅgaḽĕkkāṇānalla pūbaṟiykkānalla
pādirāvilā pālamarattil
mūṅṅa mūnnu silaykkumboḽ
orttu piñjiya kayaṟinṟĕ tumbatt
tūṅṅimariykkuṁ ñāninnu tūṅṅimariykkuṁ ñān

pūvusūḍaṇamĕnnu paṟaññappo
pūmaraṁ kŏṇḍuttannavanā
muṅṅikkuḽikkaṇamĕnnubaṟaññappo
munnippuḻavĕṭṭi ttannavanā

akkarĕninnŏru māranĕkkaṇḍappŏ
ĕnnĕmaṟannillĕ pĕṇṇe nī
ĕnnĕ maṟannille?
avanikkarĕvannappŏ nāṭṭugārkkĕnnĕ nī
ŏṭrugŏḍuttille ?
pĕṇṇe nī ŏṭrugŏḍuttille?