Saanyajaadi paadaam

ചാഞ്ചാടി പാടാം
Year
Language

ചാഞ്ചാടി പാടാമാഘോഷത്തില്‍ കൂടാം ഉല്ലാസത്തേരോട്ടാം
നെഞ്ചോരത്താരോ മുത്തം വെക്കും നേരം സൗഭാഗ്യപ്പൊന്‍പൂരം
കാലം മൂന്നും കയ്യിലേന്തീട്ടമ്മാനം
ഇനി വാരിക്കോരി കൈനിറയ്ക്കാം സമ്മാനം
നാടാകെ തേടും നിന്‍ വാക്കിന്‍ പുണ്യം

ചാഞ്ചാടി പാടാമാഘോഷത്തില്‍ കൂടാം ഉല്ലാസത്തേരോട്ടാം

കയ്യില്‍ തെളിയും രേഖാചിത്രം വായിച്ചാലും
അഴികള്‍ക്കുള്ളില്‍ പാടും കിളിയായു് മേളിച്ചാലും
(കയ്യില്‍ )
ഭാഗ്യം ചെയ്ത ജന്മത്താല്‍
സ്വര്‍ഗ്ഗം പൂത്തൊരീമണ്ണില്‍
നവനാദം മീട്ടും ഇമ്പം പോലെ മുമ്പില്‍ നില്‍ക്കാമോ
നാടാകെ തേടും നിന്‍ വാക്കിന്‍ പുണ്യം

ചാഞ്ചാടി പാടാമാഘോഷത്തില്‍ കൂടാം ഉല്ലാസത്തേരോട്ടാം

കാണാമറയത്തെങ്ങോ നില്‍ക്കും നേരു തേടി
പണ്ടേ ഇതിലേ പള്ളിത്തേരില്‍ പോയോരുണ്ടേ
(കാണാമറയത്തെങ്ങോ )‌
കാലം നെയ്ത ജാലത്താല്‍
ആരോ നോറ്റ നോയമ്പാല്‍
തെളിനാളം നീളെ മിന്നുമ്പോലെ മുന്നില്‍ നില്‍ക്കാമോ
നാടാകെ തേടും നിന്‍ വാക്കിന്‍ പുണ്യം
(ചാഞ്ചാടി )

sāñjāḍi pāḍāmāghoṣattil kūḍāṁ ullāsatteroṭṭāṁ
nĕñjorattāro muttaṁ vĕkkuṁ neraṁ saubhāgyappŏnpūraṁ
kālaṁ mūnnuṁ kayyilendīṭṭammānaṁ
ini vārikkori kainiṟaykkāṁ sammānaṁ
nāḍāgĕ teḍuṁ nin vākkin puṇyaṁ

sāñjāḍi pāḍāmāghoṣattil kūḍāṁ ullāsatteroṭṭāṁ

kayyil tĕḽiyuṁ rekhāsitraṁ vāyiccāluṁ
aḻigaḽkkuḽḽil pāḍuṁ kiḽiyāyu് meḽiccāluṁ
(kayyil )
bhāgyaṁ sĕyda janmattāl
svarggaṁ pūttŏrīmaṇṇil
navanādaṁ mīṭṭuṁ imbaṁ polĕ mumbil nilkkāmo
nāḍāgĕ teḍuṁ nin vākkin puṇyaṁ

sāñjāḍi pāḍāmāghoṣattil kūḍāṁ ullāsatteroṭṭāṁ

kāṇāmaṟayattĕṅṅo nilkkuṁ neru teḍi
paṇḍe idile paḽḽitteril poyoruṇḍe
(kāṇāmaṟayattĕṅṅo )‌
kālaṁ nĕyda jālattāl
āro noṭra noyambāl
tĕḽināḽaṁ nīḽĕ minnumbolĕ munnil nilkkāmo
nāḍāgĕ teḍuṁ nin vākkin puṇyaṁ
(sāñjāḍi )