Saandvanam

സാന്ത്വനം
Year
Language

സാന്ത്വനം കാര്‍ത്തികരാത്രിയില്‍
പൊലിയും മണ്‍ചെരാതിനുപോലും
പകരാനരുതാതെന്തേ തേങ്ങി നീ പൂങ്കാറ്റേ
(സാന്ത്വനം)

ചെങ്കനല്‍ക്കൂട്ടില്‍ കിളിയുടെ ദുഃഖരാശിയില്‍
നിന്‍ മഴത്താ‍ളം പാഴായ് മാഞ്ഞുവോ
മുള്‍ക്കിനാവും കണ്ണീര്‍ക്കൈക്കുരുന്നും
ഏതോ വീഥിയില്‍ മൂകമാം
നിരാധാരകണങ്ങളാല്‍ വീണുവോ
കേണുവോ വാരിളംകാറ്റേ
(സാന്ത്വനം)

ആതിരാപ്പൂവിന്‍ ജന്മം നുള്ളിവീഴ്ത്തി നീ
പൊന്‍‌മുളംകാട്ടില്‍ പാട്ടായ് മറഞ്ഞു നീ
സ്നേഹഗീതം തെല്ലും ബാക്കിയില്ലേ
ഇനിയീപ്പൈതലില്‍ നിനവിലെ
നിരാലംബതലങ്ങളില്‍ ഓതുമോ നിന്‍
പ്രാണമന്ത്രം വാരിളം കാറ്റേ
(സാന്ത്വനം)

sāndvanaṁ kārttigarātriyil
pŏliyuṁ maṇsĕrādinuboluṁ
pagarānarudādĕnde teṅṅi nī pūṅgāṭre
(sāndvanaṁ)

sĕṅganalkkūṭṭil kiḽiyuḍĕ duḥkharāśiyil
nin maḻattāḽaṁ pāḻāy māññuvo
muḽkkināvuṁ kaṇṇīrkkaikkurunnuṁ
edo vīthiyil mūgamāṁ
nirādhāragaṇaṅṅaḽāl vīṇuvo
keṇuvo vāriḽaṁkāṭre
(sāndvanaṁ)

ādirāppūvin janmaṁ nuḽḽivīḻtti nī
pŏn‌muḽaṁkāṭṭil pāṭṭāy maṟaññu nī
snehagīdaṁ tĕlluṁ bākkiyille
iniyīppaidalil ninavilĕ
nirālaṁbadalaṅṅaḽil odumo nin
prāṇamandraṁ vāriḽaṁ kāṭre
(sāndvanaṁ)