ചാന്തുപൊട്ടും ചങ്കേലസ്സും ചാർത്തിവരുന്നവളേ
പുലരിപെണ്ണേ നിന്നെ കാണാൻ പൂതി പെരുകണു മനസ്സിൽ
നീയൊരു സുന്ദരിയല്ലേ ദേവമനോഹരിയല്ലേ (ചാന്തുപൊട്ടും)
വെളിച്ചമേ.. നിൻവീട്ടിൽ ഞാനും
വിരുന്നിനെത്തും നാ..ളെ..
നീയെൻ കണ്ണിലൊരുമ്മതരുമ്പോൾ
നീലനിലാവായ് മാ..റും ഞാനൊരു
നീലനിലാവായ് മാ..റും.. (ചാന്തുപൊട്ടും)
പ്രകാശമേ.. നിന്നമ്പലനടയിൽ
നെയ്ത്തിരിയുഴിയും ഞാ..ൻ
തുറന്നുവെയ്ക്കും ഞാനെൻമിഴികൾ
അടയ്ക്കുകില്ലാ മേ..ലിൽ.. ഞാൻ
അടയ്ക്കുകില്ലാ മേ..ലിൽ… (ചാന്തുപൊട്ടും)