Saandramaaya sandrigayil

സാന്ദ്രമായ ചന്ദ്രികയിൽ
Year
Language

സാന്ദ്രമായ ചന്ദ്രികയില്‍
സാരസാക്ഷി നിന്മടിയില്‍
സകലതും മറന്നുമയങ്ങാന്‍
സദയം നീ അനുവദിക്കൂ

പ്രാലേയ ശൈലങ്ങള്‍ തഴുകിവരും
മാലേയശീതള മാരുതനില്‍
നാണിച്ചുനാണിച്ചു നീ പകരും
നഖലാളനകള്‍ക്കെന്തുസുഖം
എന്തുസുഖം..........

അസുലഭലാവണ്യ ധാരയായെന്‍
അനുരാഗഗംഗയില്‍ വീണവളേ
ആയത മിഴികളില്‍ നീ ഒളിക്കും
ആതിരാത്താരകള്‍ക്കെന്തു രസം
എന്തു രസം..........

sāndramāya sandrigayil
sārasākṣi ninmaḍiyil
sagaladuṁ maṟannumayaṅṅān
sadayaṁ nī anuvadikkū

prāleya śailaṅṅaḽ taḻugivaruṁ
māleyaśīdaḽa mārudanil
nāṇiccunāṇiccu nī pagaruṁ
nakhalāḽanagaḽkkĕndusukhaṁ
ĕndusukhaṁ..........

asulabhalāvaṇya dhārayāyĕn
anurāgagaṁgayil vīṇavaḽe
āyada miḻigaḽil nī ŏḽikkuṁ
ādirāttāragaḽkkĕndu rasaṁ
ĕndu rasaṁ..........