സ്വരകന്യകമാര്‍ വീണ മീട്ടുകയായ്
കുളിരോളങ്ങള്‍ പകര്‍ന്നാടുകയായ്
തങ്കരഥമേറി വന്നു പൂന്തിങ്കള്‍ പെണ്മണിയാള്
സുകൃതവനിയിലാരോ പാടും ആശംസാ മംഗളമായ്
(സ്വരകന്യകമാര്‍)
എങ്ങോ കിനാക്കടലിന്നുമക്കരെ
അറിയാ മറയെ(യില്‍) പുല്ലാങ്കുഴലൂതുവതാരോ (എങ്ങോ)
എന്റെയുള്ളിലാസ്വരങ്ങള് ശ്രുതി ചേരുമ്പോള്‍
മപനിസ-ഗരി ഗരിരി-നിസ നിധ ഗമപ ഗമരി നിധസ
എന്റെയുള്ളിലാസ്വരങ്ങള് ശ്രുതി ചേരുമ്പോള്‍
മെല്ലെ മൃദു പല്ലവിപോലെയതെന് ഹൃദയഗീതമാകവേ
ഓര്‍മ്മകളില്‍ വീണലിഞ്ഞ വിരഹഗാനമാകവേ
സാന്ത്വനമായ് വന്നൊരീ സൌവര്‍ണ്ണ വേളയില്‍
(സ്വരകന്യകമാര്‍)
തീരം കവിഞ്ഞൊഴുകുമ്പോള് പോലുമീ
പുഴയുടെ ഉള്ളം മെല്ലെ തേങ്ങുന്നതെന്തേ
സ്വരകണങ്ങള്‍ പൊന്നണിഞ്ഞു പെയ്യുമ്പോഴും
മോഹ കാര്മുകിലിന്നുള്തുടിയില് കദന താപമെന്തേ
ഓടിവരും തെന്നലില്‍ വിരഹഗാനമെന്തേ
ഉണരാത്തതെന്തേ വാസന്ത ദൂതികേ
(സ്വരകന്യകമാര്‍)