സാമഗാനലയഭാവം...
സുഖസാന്ദ്രമധുര സംഗീതം....
സരസ്വതിതന്‍ വരമാണിക്യവീണയില്‍
ജനകരാഗമിത് മധുരം മധുരം...
(സാമഗാന...)
മേലേ മേഘപഥങ്ങളില്‍ ആതിരാ-
ത്തേരില്‍ ഗന്ധര്‍വ്വ ശ്രീചലനം
ഋതുഭേദങ്ങളാല്‍ പ്രകൃതിവിതാനം
ഗിരിസാനുക്കളില്‍ പ്രമദസ്വനം
ഗാനത്തിന്‍ പദമെത്ര മധുരിതമാപാദം
ലയം സ്വര്‍ഗ്ഗസമമിതു നുകര്‍ന്നു ലയിച്ച
മനസ്സിലൊരു ഞൊടി അനിതര-
ലഹരിയൊരനുഭവമരുളവെ
(സാമഗാന...)
ചാരേ നീലമുളംകുഴല്‍ ഏകമായ്
പാടും സൗന്ദര്യ ശ്രീലയനം
സമതാളങ്ങളില്‍ മൃദംഗനിനാദം
ഇനി മോഹങ്ങളോ പ്രണയമയം
ഗാനത്തിന്‍ പദമെത്ര മധുരിതമാപാദം
ലയം സ്വര്‍ഗ്ഗസമമിതു നുകര്‍ന്നു ലയിച്ച
മനസ്സിലൊരു ഞൊടി അനിതര-
ലഹരിയൊരനുഭവമരുളവെ
(സാമഗാന...)
sāmagānalayabhāvaṁ...
sukhasāndramadhura saṁgīdaṁ....
sarasvadidan varamāṇikyavīṇayil
janagarāgamit madhuraṁ madhuraṁ...
(sāmagāna...)
mele meghabathaṅṅaḽil ādirā-
tteril gandharvva śrīsalanaṁ
ṛtubhedaṅṅaḽāl prakṛtividānaṁ
girisānukkaḽil pramadasvanaṁ
gānattin padamĕtra madhuridamābādaṁ
layaṁ svarggasamamidu nugarnnu layicca
manassilŏru ñŏḍi anidara-
lahariyŏranubhavamaruḽavĕ
(sāmagāna...)
sāre nīlamuḽaṁkuḻal egamāy
pāḍuṁ saundarya śrīlayanaṁ
samadāḽaṅṅaḽil mṛdaṁganinādaṁ
ini mohaṅṅaḽo praṇayamayaṁ
gānattin padamĕtra madhuridamābādaṁ
layaṁ svarggasamamidu nugarnnu layicca
manassilŏru ñŏḍi anidara-
lahariyŏranubhavamaruḽavĕ
(sāmagāna...)