Saaleena saundaryame

ശാലീന സൗന്ദര്യമേ
Year
Language

ഓ ....
ശാലീനസൗ‍ന്ദര്യമേ
കരളില്‍പ്പതിഞ്ഞു കിടക്കുമേ മായാതെ
കറയറ്റ ചാരുതയെന്നുമെന്നും ആ
ശാലീനസൗന്ദര്യമേ.....

കറുകവരമ്പിട്ട വയലിന്റെ നടുവിലു
കുളിരുമുളച്ച മാടങ്ങളുണ്ട്
പുഴനീന്തിപ്പൂങ്കുന്നു ചുറ്റുന്ന കാറ്റിന്റെ
കരതാരില്‍ കസ്തൂരിഗന്ധമുണ്ട്
കരളില്‍ പതിഞ്ഞു കിടക്കുമോ മായാതെ
കറയറ്റ ചാരുതയെന്നുമെന്നും ആ
ശാലീന സൗന്ദര്യമേ.....

പുലരിതന്‍ വെണ്മകള്‍ കൈനീട്ടി വാങ്ങിയ
പരിശുദ്ധിതൂകുന്ന പള്ളിതന്നില്‍
പഴമതന്‍ ശുദ്ധിയും ശക്തിയും പേറുമാ
പരദേവ്വത തന്റെ കാവിനുള്ളില്‍
തൊഴുതുനിന്നീടും പ്രശാന്തമുഖങ്ങള്‍ തന്‍
തുടിയിടും തൂമയെഴും മനസ്സും
കരളില്‍ പതിഞ്ഞു കിടക്കുമോ മായാതെ
കറയറ്റ ചാരുതയെന്നുമെന്നും ആ
ശാലീന സൗന്ദര്യമേ.....

മഴയത്തു മടവീണു നീരൊഴുകീടുമ്പോള്‍
വരമ്പത്തിരുന്നു മതി മറന്നു
ഉളിപോലെ പായുന്ന കുറുവാപ്പരലിനെ
തുണികൊണ്ടു കോരും കിടാങ്ങളേയും
കരളില്‍പ്പതിഞ്ഞു കിടക്കുമോ മായാതെ
കുളിര്‍ കോരും ആ ഹൃദ്യ രംഗമെന്നും
കരളില്‍ പതിഞ്ഞു കിടക്കുമോ മായാതെ
കറയറ്റ ചാരുതയെന്നുമെന്നും ആ
ശാലീന സൗന്ദര്യമേ.....

o ....
śālīnasaundaryame
karaḽilppadiññu kiḍakkume māyādĕ
kaṟayaṭra sārudayĕnnumĕnnuṁ ā
śālīnasaundaryame.....

kaṟugavarambiṭṭa vayalinṟĕ naḍuvilu
kuḽirumuḽacca māḍaṅṅaḽuṇḍ
puḻanīndippūṅgunnu suṭrunna kāṭrinṟĕ
karadāril kastūrigandhamuṇḍ
karaḽil padiññu kiḍakkumo māyādĕ
kaṟayaṭra sārudayĕnnumĕnnuṁ ā
śālīna saundaryame.....

pularidan vĕṇmagaḽ kainīṭṭi vāṅṅiya
pariśuddhidūgunna paḽḽidannil
paḻamadan śuddhiyuṁ śaktiyuṁ peṟumā
paradevvada tanṟĕ kāvinuḽḽil
tŏḻuduninnīḍuṁ praśāndamukhaṅṅaḽ tan
tuḍiyiḍuṁ tūmayĕḻuṁ manassuṁ
karaḽil padiññu kiḍakkumo māyādĕ
kaṟayaṭra sārudayĕnnumĕnnuṁ ā
śālīna saundaryame.....

maḻayattu maḍavīṇu nīrŏḻugīḍumboḽ
varambattirunnu madi maṟannu
uḽibolĕ pāyunna kuṟuvāpparalinĕ
tuṇigŏṇḍu koruṁ kiḍāṅṅaḽeyuṁ
karaḽilppadiññu kiḍakkumo māyādĕ
kuḽir koruṁ ā hṛdya raṁgamĕnnuṁ
karaḽil padiññu kiḍakkumo māyādĕ
kaṟayaṭra sārudayĕnnumĕnnuṁ ā
śālīna saundaryame.....