Saaksara keralam

സാക്ഷര കേരളം
Year
Language

സാക്ഷരകേരളം സുന്ദരകേരളം
സാക്ഷാത്കരിക്കുക നമ്മളെല്ലാം നമ്മളെല്ലാം
നമ്മളെല്ലാം …നമ്മളെല്ലാം … (സാക്ഷര)

അജ്ഞത മാറ്റും അഗ്നിപുഷ്പങ്ങളാം
അക്ഷരദീപം കൊളുത്തുക നാം
അക്ഷയ ജ്യോതി പകരുക നാം (സാക്ഷര)

മാറ്റുവിന്‍ ചട്ടങ്ങളെന്ന കവിവാക്യ-
-മോര്‍ക്കണം മോചന മന്ത്രമായി (മാറ്റുവിന്‍)
ശാസ്ത്രയുഗത്തിന്‍ കുളമ്പടി കേട്ടു നാം
മാറ്റണം അന്ധവിശ്വാസങ്ങളെ …
മാറ്റണം അന്ധവിശ്വാസങ്ങളെ (സാക്ഷര)

ജാതിമതഭേദം ഒന്നുമേയില്ലാതെ
വാഴണം പൊന്നോണനാളുപോലെ (ജാതി)
അമ്പത്തൊന്നക്ഷര മാലയാലാത്മാവി-
-ന്നന്ധത തീര്‍ക്കണം സോദരരേ … (സാക്ഷര)

വായുവും വെള്ളവും എന്നപോലീ വിശ്വ-
ചേതനയ്ക്കാധാരമക്ഷരങ്ങള്‍
എങ്ങും പ്രബുദ്ധമാം ശംഖൊലി തീര്‍ക്കുന്ന
മന്നിലെ വിജ്ഞാനമഞ്ജരികള്‍ … (സാക്ഷര)

sākṣarageraḽaṁ sundarageraḽaṁ
sākṣātkarikkuga nammaḽĕllāṁ nammaḽĕllāṁ
nammaḽĕllāṁ …nammaḽĕllāṁ … (sākṣara)

ajñada māṭruṁ agnibuṣpaṅṅaḽāṁ
akṣaradībaṁ kŏḽuttuga nāṁ
akṣaya jyodi pagaruga nāṁ (sākṣara)

māṭruvin saṭṭaṅṅaḽĕnna kavivākya-
-morkkaṇaṁ mosana mandramāyi (māṭruvin)
śāstrayugattin kuḽambaḍi keṭṭu nāṁ
māṭraṇaṁ andhaviśvāsaṅṅaḽĕ …
māṭraṇaṁ andhaviśvāsaṅṅaḽĕ (sākṣara)

jādimadabhedaṁ ŏnnumeyillādĕ
vāḻaṇaṁ pŏnnoṇanāḽubolĕ (jādi)
ambattŏnnakṣara mālayālātmāvi-
-nnandhada tīrkkaṇaṁ sodarare … (sākṣara)

vāyuvuṁ vĕḽḽavuṁ ĕnnabolī viśva-
sedanaykkādhāramakṣaraṅṅaḽ
ĕṅṅuṁ prabuddhamāṁ śaṁkhŏli tīrkkunna
mannilĕ vijñānamañjarigaḽ … (sākṣara)