Saagarasamgeeda lahari

സാഗരസംഗീത ലഹരി
Year
Language

സാഗരസംഗീതലഹരീ... മ്..
സാന്ധ്യസൌരഭ്യ ലഹരീ...
നാല്‍പ്പാമരക്കുളിര്‍ ചൂടിയെത്തും
കാറ്റിന്റെ സിരകളില്‍ ലഹരി... ആ..
ജലകേളിയാടും കടല്‍പ്പക്ഷിപാടും
പാട്ടിന്റെ ചുണ്ടിലും ലഹരി

അസ്തമയത്തിന്റെ നേരിയ തന്ത്രിയില്‍
ഉതിരുമതീന്ത്രിയ നാദം
ആനാദ നിസരിയില്‍ അറിയാതെ ഇളകി
പിന്നെയും ഈ ആര്‍ദ്രനയനം
മൌനം മധുരിതമായി
ഇവിടെ മൌനം സംഗീതമായി

സ്വപ്നങ്ങളെന്നും സുരഭിലമാക്കിയ
സൌവര്‍ണ്ണ സൌഗന്ധികങ്ങള്‍
സന്ധ്യതന്‍ നെറുകയില്‍ പാറിവന്നെത്തി
ഇന്നീ സുമംഗലിപ്പൂക്കള്‍
മൌനം മധുരിതമായി
ഇവിടെ മൌനം സംഗീതമായി

sāgarasaṁgīdalaharī... m..
sāndhyasaൌrabhya laharī...
nālppāmarakkuḽir sūḍiyĕttuṁ
kāṭrinṟĕ siragaḽil lahari... ā..
jalageḽiyāḍuṁ kaḍalppakṣibāḍuṁ
pāṭṭinṟĕ suṇḍiluṁ lahari

astamayattinṟĕ neriya tandriyil
udirumadīndriya nādaṁ
ānāda nisariyil aṟiyādĕ iḽagi
pinnĕyuṁ ī ārdranayanaṁ
maൌnaṁ madhuridamāyi
iviḍĕ maൌnaṁ saṁgīdamāyi

svapnaṅṅaḽĕnnuṁ surabhilamākkiya
saൌvarṇṇa saൌgandhigaṅṅaḽ
sandhyadan nĕṟugayil pāṟivannĕtti
innī sumaṁgalippūkkaḽ
maൌnaṁ madhuridamāyi
iviḍĕ maൌnaṁ saṁgīdamāyi