സാഗരം മിഴികളിൽ സാന്ത്വനം
മൊഴികളിൽ യാത്രയായ് ശോക മാനസം
രാവിതിൽ അലയുമീ കോകിലം
ഒരു കുറി പാടിയോ നീറി നെഞ്ചകം
ഇന്നോളമൊരു നാളുമാരോടും ചേരാതെ
ഞാൻ തീർത്തൊരനുഭൂതി നീ
ഇന്നെന്റെ അകതാരിൽ ഞാൻ നെയ്ത
സ്വപ്നത്തിൻ കനലായി നീറുന്നു നീ
പ്രണയമിതാരോ കുറിച്ചിട്ടൊരേകാന്ത രാവിൽ
(സാഗരം മിഴികളിൽ...)
ആരോടും അറിയാതെ ഇടനെഞ്ചിൽ ഒരു മാത്ര
ശ്രുതി ചേർത്ത ശ്രീരാഗം നീ
ഇന്നെന്റെ മനതാരിൽ ശ്രുതി മാറി ഒഴുകുന്ന
വിരഹാർദ്രം ഒരു ഗാനം നീ
ഹൃദയം ഇതാരോ മറന്നിട്ട മൺവീണ പോലെ
(സാഗരം മിഴികളിൽ...)