Saabam kulaykkunnu

ചാപം കുലയ്ക്കുന്നു
Year
Language

ചാപം കുലയ്ക്കുന്നു പിന്നില്‍
പാപബോധം മൃഗയാവിലോലം
പാദം നിലത്തു തൊടാതെ
നീയും പായുന്നു മാനിനെപ്പോലെ
നിന്നെ രക്ഷിക്കുവാനേതു ദേവാലയം
നിന്നെ ലാളിക്കുവാനേതു കണ്വാശ്രമം
പുണ്യപാപങ്ങളാടും നിഴല്‍‌ക്കൂത്തു നീളുന്നുവോ

(ചാപം)

ദേവപദസന്നിധിയിലീയാത്മതാപം
നേദിച്ചു കൈ കൂപ്പി നിന്നൂ
ജ്യോതിര്‍മയക്ഷേത്രസോപാനഭൂവില്‍
നീ തര്‍‌പ്പണം ചെയ്‌വതെന്തേ
പെയ്യാത്ത മേഘങ്ങളെ പെയ്യിക്കുവാനായ്
ഈ മേഘരാഗം പാടുന്നതാരോ
മണ്ണിന്റെ നെഞ്ചും കുളിര്‍ക്കേ

(ചാപം)

പൂവുകളിലമ്മയുടെ പാദങ്ങളാടി
പൂജാമണികള്‍ കിലുങ്ങി
ഉണ്ണിയ്ക്കു നാവോറു പാടുന്ന നേരം
കണ്ണീര്‍ക്കുടങ്ങള്‍ ചരിഞ്ഞു
തീര്‍ത്ഥാടനപ്പക്ഷി നീ പാറിപ്പറന്നോ
കല്ലായ കല്ലും കണ്‍കണ്ട ദൈവം
കൈകൂപ്പി കൈവന്നു ശാന്തി

(ചാപം)

sābaṁ kulaykkunnu pinnil
pābabodhaṁ mṛgayāvilolaṁ
pādaṁ nilattu tŏḍādĕ
nīyuṁ pāyunnu māninĕppolĕ
ninnĕ rakṣikkuvānedu devālayaṁ
ninnĕ lāḽikkuvānedu kaṇvāśramaṁ
puṇyabābaṅṅaḽāḍuṁ niḻal‌kkūttu nīḽunnuvo

(sābaṁ)

devabadasannidhiyilīyātmadābaṁ
nediccu kai kūppi ninnū
jyodirmayakṣetrasobānabhūvil
nī tar‌ppaṇaṁ sĕy‌vadĕnde
pĕyyātta meghaṅṅaḽĕ pĕyyikkuvānāy
ī megharāgaṁ pāḍunnadāro
maṇṇinṟĕ nĕñjuṁ kuḽirkke

(sābaṁ)

pūvugaḽilammayuḍĕ pādaṅṅaḽāḍi
pūjāmaṇigaḽ kiluṅṅi
uṇṇiykku nāvoṟu pāḍunna neraṁ
kaṇṇīrkkuḍaṅṅaḽ sariññu
tīrtthāḍanappakṣi nī pāṟippaṟanno
kallāya kalluṁ kaṇgaṇḍa daivaṁ
kaigūppi kaivannu śāndi

(sābaṁ)