ഋതുരാജരഥത്തില്‍ സഖി നീ വരുവാന്‍ വൈകുവതെന്തേ
ഹൃദയത്തിന്‍ മധുശാലയിലെ ശരറാന്തലുകള്‍ കൊളുത്തി
മധുപാത്രം നിറയുകയായി വിപഞ്ജികള്‍ പാടുകയായി
ഋതുരാജരഥത്തില്‍ സഖി നീ വരുവാന്‍ വൈകുവതെന്തേ
വരുവാന്‍ വൈകുവതെന്തേ
ചന്ദനവനവീഥികളില്‍ കുളിര്‍ ചന്ദ്രിക പട്ടു വിരിച്ചു
ചഞ്ചലമലര്‍മിഴികള്‍ തുറന്നു ചമ്പകതരുകന്യകകള്‍
സുന്ദരമൊരു സ്വപ്നം പോലെന്‍ മന്ദിരമാകെയൊരുങ്ങി
നിന്നരമന തേടുകയാണിന്നെന്‍ മനമാമരയന്നം
എന്‍ മനമാമരയന്നം (ഋതുരാജരഥത്തില്‍)
കങ്കണമണിനാദത്തോടെ കമ്പിതഗാത്രത്തോടെ
കണ്മണി ഈ രാത്രിയില്‍ നീയേ കങ്കണസീമയില്‍ നില്‍പ്പൂ
സുസ്മിതമധുരാധരമാതള പുഷ്പദളങ്ങള്‍ വിടര്‍ത്തി
നിദ്രയില്‍ ഞാന്‍ ചാര്‍ത്തും ചുമ്പന മുദ്രകള്‍ നീയറിയാതെ
ചുമ്പന മുദ്രകള്‍ നീയറിയാതെ (ഋതുരാജരഥത്തില്‍)