Rtumadam taliridumoru

ഋതുമദം തളിരിടുമൊരു
Work
Year
Language

തല്ലല്ലല... തല്ലലലം... തല്ലല്ലതല്ലലലലലല......

ഋതുമദം തളിരിടുമൊരു നേരം
ഋതുരസം ഊറിടുമൊരു രാഗം
ഉണരുമെന്‍ സിരകളില്‍ നുരയിടും ലഹരിയില്‍
മദനന്‍ വന്നെന്നേ പുണര്‍ന്നൂ

ആ......
ഈറന്മാറും നേരം കോരിയെടുത്തെന്നെ കള്ളന്‍
ഇത്തിരിപ്പൂവിന്‍ നാണം ഇക്കിളികൊണ്ടവന്‍ മൂടി
ലീലകളായ് ഹോയ് ലീലകളായ്
ലീലകളായ് ലീലകളായ് ഇനിയുമിനിയുമിതാ...
ചുണ്ടും ചുണ്ടും അലിയുമിവിടെ രതിസുഖസാരേ

എന്നും എന്റെ നെഞ്ചം കാമന്റെ രോമാഞ്ചമഞ്ചം
മോഹം പൂക്കും നേരം തമ്മില്‍ച്ചേരാന്‍ ദാഹം
കേളികളായ് ഹോയ് ക്രീഡകളായ്
കേളികളായ് ക്രീഡകളായ് ഉടലുമുടലുമിതാ
തമ്മില്‍ത്തമ്മില്‍ പിണയുമിവിടെ രതിസുഖസാരേ

tallallala... tallalalaṁ... tallalladallalalalalala......

ṛtumadaṁ taḽiriḍumŏru neraṁ
ṛturasaṁ ūṟiḍumŏru rāgaṁ
uṇarumĕn siragaḽil nurayiḍuṁ lahariyil
madanan vannĕnne puṇarnnū

ā......
īṟanmāṟuṁ neraṁ koriyĕḍuttĕnnĕ kaḽḽan
ittirippūvin nāṇaṁ ikkiḽigŏṇḍavan mūḍi
līlagaḽāy hoy līlagaḽāy
līlagaḽāy līlagaḽāy iniyuminiyumidā...
suṇḍuṁ suṇḍuṁ aliyumiviḍĕ radisukhasāre

ĕnnuṁ ĕnṟĕ nĕñjaṁ kāmanṟĕ romāñjamañjaṁ
mohaṁ pūkkuṁ neraṁ tammilscerān dāhaṁ
keḽigaḽāy hoy krīḍagaḽāy
keḽigaḽāy krīḍagaḽāy uḍalumuḍalumidā
tammilttammil piṇayumiviḍĕ radisukhasāre