Rtuganyagale

ഋതുകന്യകളേ
Work
Year
Language

ഋതുകന്യകളേ.. ഋതുകന്യകളേ..
ഒരുകുറി കൂടിയെന്‍ മതിലകം അലങ്കരിക്കൂ
മധുശലഭങ്ങളായ് പറന്നു വരൂ
മധുരസ്മരണകളേ.. (ഋതുകന്യകളേ..)

സുവര്ണ്ണമുഖികള്‍ സൂര്യകാന്തികള്‍
ഇവിടെ പുഞ്ചിരിച്ചു നിന്നു
അവരുടെ സഖിയായ് ഹൃദയേശ്വരിയായ്
നവവധുവായവള്‍ കടന്നു വന്നു-ഒരു
നറുമലരായവള്‍ ചിരിച്ചു നിന്നൂ
അവള്‍ ചിരിച്ചു നിന്നൂ… (ഋതുകന്യകളേ..)

വിടര്‍ന്ന പൂക്കള്‍ യാത്ര പറഞ്ഞു
ഇവിടെ വിളക്കുകള്‍ അണഞ്ഞു
പിറകോട്ടൊഴുകാന്‍ അറിയാത്ത കാലത്തിന്‍
തിരയടി മാത്രം മുഴങ്ങുന്നു..എത്ര
ഹൃദയങ്ങള്‍ അതില്‍ വീണു പിടയുന്നൂ
വീണു പിടയുന്നൂ…. (ഋതുകന്യകളേ..)

ṛtuganyagaḽe.. ṛtuganyagaḽe..
ŏruguṟi kūḍiyĕn madilagaṁ alaṅgarikkū
madhuśalabhaṅṅaḽāy paṟannu varū
madhurasmaraṇagaḽe.. (ṛtuganyagaḽe..)

suvarṇṇamukhigaḽ sūryagāndigaḽ
iviḍĕ puñjiriccu ninnu
avaruḍĕ sakhiyāy hṛdayeśvariyāy
navavadhuvāyavaḽ kaḍannu vannu-ŏru
naṟumalarāyavaḽ siriccu ninnū
avaḽ siriccu ninnū… (ṛtuganyagaḽe..)

viḍarnna pūkkaḽ yātra paṟaññu
iviḍĕ viḽakkugaḽ aṇaññu
piṟagoṭṭŏḻugān aṟiyātta kālattin
tirayaḍi mātraṁ muḻaṅṅunnu..ĕtra
hṛdayaṅṅaḽ adil vīṇu piḍayunnū
vīṇu piḍayunnū…. (ṛtuganyagaḽe..)