Rtugaanam

ഋതുഗാനം
Year
Language

ഋതുഗാനം മാഞ്ഞുവോ മധുമാസം മങ്ങിയോ
തളിരാടയും കുളിരോളവും അനുരാഗം ചൂടിയ രാവും
ജലരേഖയില്‍ മറയുന്നുവോ...പറയൂ നീ...
താലവനപ്പൈങ്കിളിയേ...താലവനപ്പൈങ്കിളിയേ...
ഋതുഗാനം മാഞ്ഞുവോ മധുമാസം മങ്ങിയോ

ഇന്നെന്‍ വിഷാദരാവില്‍ കണ്ണീര്‍ക്കിനാവള്ളിയില്‍
നിന്‍ മൌനം കൊഴിഞ്ഞതെന്തേ കദനം കവിഞ്ഞതെന്തേ
ആത്മാവിലെ പൂഞ്ചില്ലയില്‍ താലാടും ചെല്ലക്കിളിയെ
പറയൂ നീ......എന്നോമലാം പ്രിയതോഴനെവിടെ
താലവനപ്പൈങ്കിളിയേ...താലവനപ്പൈങ്കിളിയേ...
ഋതുഗാനം മാഞ്ഞുവോ മധുമാസം മങ്ങിയോ.....

എങ്ങോ തളര്‍ന്നു വീണെന്‍ സ്വപ്നം വിതുമ്പുമ്പൊഴും
ഇന്നാരെന്റെ നെഞ്ചില്‍ വിതറി കനിവിന്‍ നിലാപ്പൂവുകള്‍
നിഴല്‍ മൂടുമീ പൂവല്ലിയില്‍ താലാടും നീലക്കുയിലേ
പറയൂ നീ...ആരോമലാം പ്രിയതോഴനെവിടെ...
താലവനപ്പൈങ്കിളിയേ...താലവനപ്പൈങ്കിളിയേ...
(ഋതുഗാനം മാഞ്ഞുവോ....)

ṛtugānaṁ māññuvo madhumāsaṁ maṅṅiyo
taḽirāḍayuṁ kuḽiroḽavuṁ anurāgaṁ sūḍiya rāvuṁ
jalarekhayil maṟayunnuvo...paṟayū nī...
tālavanappaiṅgiḽiye...tālavanappaiṅgiḽiye...
ṛtugānaṁ māññuvo madhumāsaṁ maṅṅiyo

innĕn viṣādarāvil kaṇṇīrkkināvaḽḽiyil
nin maൌnaṁ kŏḻiññadĕnde kadanaṁ kaviññadĕnde
ātmāvilĕ pūñjillayil tālāḍuṁ sĕllakkiḽiyĕ
paṟayū nī......ĕnnomalāṁ priyadoḻanĕviḍĕ
tālavanappaiṅgiḽiye...tālavanappaiṅgiḽiye...
ṛtugānaṁ māññuvo madhumāsaṁ maṅṅiyo.....

ĕṅṅo taḽarnnu vīṇĕn svapnaṁ vidumbumbŏḻuṁ
innārĕnṟĕ nĕñjil vidaṟi kanivin nilāppūvugaḽ
niḻal mūḍumī pūvalliyil tālāḍuṁ nīlakkuyile
paṟayū nī...āromalāṁ priyadoḻanĕviḍĕ...
tālavanappaiṅgiḽiye...tālavanappaiṅgiḽiye...
(ṛtugānaṁ māññuvo....)