Rtubhedagalppana saaruda nalgiya

ഋതുഭേദകൽപ്പന ചാരുത നൽകിയ
Year
Language

ഋതുഭേദകല്പന ചാരുത നല്‍കിയ
പ്രിയപാരിതോഷികംപോലെ
ഒരു രോമഹര്‍ഷത്തിന്‍ ധന്യത പുല്‍കിയ
പരിരംഭണക്കുളുര്‍പോലെ
പ്രഥമാനുരാഗത്തിന്‍ പൊന്‍‌മണിച്ചില്ലയില്‍
കവിതേ പൂവായ് നീ വിരിഞ്ഞു
(ഋതുഭേദ)

സ്ഥലകാലമെല്ലാം മറന്നുപോയൊരു
ശലഭമായ് നിന്നെ തിരഞ്ഞു
മധുമന്ദഹാസത്തിന്‍ മായയില്‍ എന്നെ
അറിയാതെ നിന്നില്‍ പകര്‍ന്നു

സുരലോകഗംഗയില്‍...
സനിസഗാഗ പമപഗാഗ
ഗമപനി പനി പനിപമഗസ
നീന്തിത്തുടിച്ചു..
സഗമ ഗമധ മധനി
പനിസനിപമഗസനിധ

സുരലോകഗംഗയില്‍ നീന്തിത്തുടിച്ചു
ഒരു രാജഹംസമായ് മാറി
ഗഗനപഥങ്ങളില്‍ പാറിപ്പറന്നു
മുഴുതിങ്കള്‍പക്ഷിയായി മാറി
(ഋതുഭേദ)

വിരഹത്തിന്‍ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നൊരാ നാളില്‍
നിറയുന്ന കണ്ണുനീര്‍ത്തുള്ളിയില്‍ സ്വപ്നങ്ങള്‍
ചിറകറ്റു വീഴുമാ നാളില്‍
മൗനത്തില്‍ മുങ്ങുമെന്‍ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴി
(ഋതുഭേദ)

ṛtubhedagalbana sāruda nalgiya
priyabāridoṣigaṁpolĕ
ŏru romaharṣattin dhanyada pulgiya
pariraṁbhaṇakkuḽurbolĕ
prathamānurāgattin pŏn‌maṇiccillayil
kavide pūvāy nī viriññu
(ṛtubheda)

sthalagālamĕllāṁ maṟannuboyŏru
śalabhamāy ninnĕ tiraññu
madhumandahāsattin māyayil ĕnnĕ
aṟiyādĕ ninnil pagarnnu

suralogagaṁgayil...
sanisagāga pamabagāga
gamabani pani panibamagasa
nīndittuḍiccu..
sagama gamadha madhani
panisanibamagasanidha

suralogagaṁgayil nīndittuḍiccu
ŏru rājahaṁsamāy māṟi
gaganabathaṅṅaḽil pāṟippaṟannu
muḻudiṅgaḽpakṣiyāyi māṟi
(ṛtubheda)

virahattin sūḍeṭru vāḍikkŏḻiññu nī
viḍabaṟayunnŏrā nāḽil
niṟayunna kaṇṇunīrttuḽḽiyil svapnaṅṅaḽ
siṟagaṭru vīḻumā nāḽil
maunattil muṅṅumĕn gadgadaṁ mandrikkuṁ
maṁgaḽaṁ nerunnu toḻi
(ṛtubheda)