പാട്ടിന്റെ പുഴയില്‍ ഞാൻ പൂന്തോണിയാകുമ്പോൾ
രാഗത്തിൻ ഓളം മുത്തും മോഹമാകുമ്പോൾ
അരികിൽ ഇല്ലേ ഈ പ്രേമരാവിൽ
നിൻ മലർ വള്ളം തുഴയുവാൻ ഹേയ്
(പാട്ടിന്റെ..)
ഇരവിന്റെ നാദം ഹൃദയത്തിൻ ശോകം
ഇടറുന്നു കാതം അകൽ ദേശത്തിൽ
ഈ മേടു മായ്ക്കാൻ കളിവീരയാക്കാൻ
ഹൃദയങ്ങൾ മീട്ടാൻ പ്രിയരാഗങ്ങൾ
നിന്നെ വിളിക്കുമ്പൊഴെൻ ഭൂമിയുണരുന്നു
ഇന്നോളം കേൾക്കാതുള്ളൊരു രാഗമൊഴുകുന്നു
അരികിൽ ഇല്ലേ ഈ പ്രേമരാവിൽ
നിൻ മലർ വള്ളം തുഴയുവാൻ ഹേയ്
(പാട്ടിന്റെ..)
റോമിയോയും ജൂലിയറ്റും ഇന്നെന്റെ കണ്ണിൽ കടംകഥകൾ (2)
ഒരുമിച്ചു ചേരാൻ ചിരി കൊണ്ടു മൂടാൻ
ഒരു കോടി സ്വപ്നം പങ്കു വെയ്ക്കാൻ
തുള്ളിക്കളിക്കുന്നുള്ളിൽ നിന്റെ നേരങ്ങൾ
എന്നിൽ വിരിയുന്നു പുത്തൻ കാവ്യസ്വർഗ്ഗങ്ങൾ
അരികിൽ ഇല്ലേ ഈ പ്രേമരാവിൽ
നിൻ മലർ വള്ളം തുഴയുവാൻ ഹേയ്
(പാട്ടിന്റെ..)