Romaanyajamunarunna raatri

രോമാഞ്ചമുണരുന്ന രാത്രി
Year
Language

രോമാഞ്ചം ഉണരുന്ന രാത്രി
ഹേമാംഗം തുടിക്കുന്ന രാത്രി
(രോമാഞ്ചമുണരുന്ന.......)
പ്രേമാമൃതം കൊണ്ടു മനസ്സു മനസ്സിനെ
പരിരംഭണം ചെയ്യുന്ന രാത്രി...
ആദ്യരാത്രി....
രോമാഞ്ചമുണരുന്ന രാത്രി

ആയിരം ചിറകുമായ് അഭിനിവേശങ്ങൾ
അണപൊട്ടിയൊഴുകുന്ന രാത്രി
(ആയിരം.....)
അന്തരാത്മാവിൻ പത്മദളകുമ്പിളിൽ
അല്ലിത്തേൻ നിറയുന്ന രാത്രി
ആദ്യരാത്രി...
രോമാഞ്ചമുണരുന്ന രാത്രി

കടിഞ്ഞൂൽ ചുംബനത്തിൽ വിടരും ചുണ്ടുകൾ
കരിമ്പുനീർ വർഷിക്കും രാത്രി
(കടിഞ്ഞൂൽ....)
അറുപത്തിനാലു കലകളുമരങ്ങേറും
അനംഗകേളികൾ നിറഞ്ഞ രാത്രി
ആദ്യരാത്രി...
(രോമാഞ്ചമുണരുന്ന....)

romāñjaṁ uṇarunna rātri
hemāṁgaṁ tuḍikkunna rātri
(romāñjamuṇarunna.......)
premāmṛtaṁ kŏṇḍu manassu manassinĕ
pariraṁbhaṇaṁ sĕyyunna rātri...
ādyarātri....
romāñjamuṇarunna rātri

āyiraṁ siṟagumāy abhiniveśaṅṅaḽ
aṇabŏṭṭiyŏḻugunna rātri
(āyiraṁ.....)
andarātmāvin patmadaḽagumbiḽil
allitten niṟayunna rātri
ādyarātri...
romāñjamuṇarunna rātri

kaḍiññūl suṁbanattil viḍaruṁ suṇḍugaḽ
karimbunīr varṣikkuṁ rātri
(kaḍiññūl....)
aṟubattinālu kalagaḽumaraṅṅeṟuṁ
anaṁgageḽigaḽ niṟañña rātri
ādyarātri...
(romāñjamuṇarunna....)