Ṟiksaavaalaa o

റിക്ഷാവാലാ ഓ
Year
Language

റിക്ഷാവാലാ ഓ റിക്ഷാവാലാ
ഓ റിക്ഷാവാലാ ഓ റിക്ഷാവാലാ
കണ്ണ് തുറക്കൂ ഓ റിക്ഷാവാലാ
നിന്റെ ജീവിതയാതനയിൽ
നീറിപ്പുകയും വേദനയിൽ
നീലനിലാവിൻ കുളിരലയായ് ഞാൻ വന്നു
നിനക്കു നൽകാൻ ഉപഹാരവുമായ് ഞാൻ വന്നു ( ഓ റിക്ഷാവാലാ ..)

വേണ്ട വേണ്ട വേണ്ടെനിക്കീയുപഹാരം
വെറുതേയെന്തിന് വ്യാമോഹം

തുള്ളിത്തുളുമ്പും ജീവിതചഷകം
തള്ളിക്കളയരുതേ വെറുതെ തള്ളിക്കളയരുതേ
സുന്ദരമാമീ രത്നകിരീടം സ്വീകരിക്കൂ നീ
പ്രീയനെ സ്വീകരിക്കൂ

രാജഭോഗമിത് നിനക്കുമാത്രം
രാഗസാരമിത് നിനക്കുമാത്രം
നൃത്തം വയ്ക്കും നിത്യവസന്തം
നിനക്കുമാത്രം..നിനക്കുമാത്രം

എത്താത്ത കൊമ്പത്തെ മാമ്പഴം തിന്നാൻ
എന്റെ മോഹം കൈ നീട്ടി
താളം തെറ്റി തറയിൽ വീണപ്പോൾ
തലയും തണ്ടെല്ലും കൂട്ടിമുട്ടി

ṟikṣāvālā o ṟikṣāvālā
o ṟikṣāvālā o ṟikṣāvālā
kaṇṇ tuṟakkū o ṟikṣāvālā
ninṟĕ jīvidayādanayil
nīṟippugayuṁ vedanayil
nīlanilāvin kuḽiralayāy ñān vannu
ninakku nalgān ubahāravumāy ñān vannu ( o ṟikṣāvālā ..)

veṇḍa veṇḍa veṇḍĕnikkīyubahāraṁ
vĕṟudeyĕndin vyāmohaṁ

tuḽḽittuḽumbuṁ jīvidasaṣagaṁ
taḽḽikkaḽayarude vĕṟudĕ taḽḽikkaḽayarude
sundaramāmī ratnagirīḍaṁ svīgarikkū nī
prīyanĕ svīgarikkū

rājabhogamit ninakkumātraṁ
rāgasāramit ninakkumātraṁ
nṛttaṁ vaykkuṁ nityavasandaṁ
ninakkumātraṁ..ninakkumātraṁ

ĕttātta kŏmbattĕ māmbaḻaṁ tinnān
ĕnṟĕ mohaṁ kai nīṭṭi
tāḽaṁ tĕṭri taṟayil vīṇappoḽ
talayuṁ taṇḍĕlluṁ kūṭṭimuṭṭi