വെള്ളാരം കുന്നുമ്മേലെ
വേഴാമ്പല്‍ മഴ തേടും പോല്‍
നിന്നോര്‍മ്മ തന് പൊന്‍പാതയില്‍
കണ്ണായിരം കരളായിരം
ആരോമലേ എന്‍ കനവായിരം (വെള്ളാരം ..)
നെടുവീര്‍പ്പിലെ ചുടു കാറ്റിനോ
ഇമയോരം ഊറും കണ്ണീരിനോ (നെടുവീര്‍പ്പിലെ ..)
കദനങ്ങളാക്കാന്‍ കഴിയില്ല തെല്ലും
കനവിന്റെ കണിയായ് നീ നില്ക്കവേ
നിമിഷാര്ത്ഥവും യുഗദീര്‍ഘമായ്
സ്വരമായ് നീ നിനവായ് നീ
മൌനങ്ങള്‍ തോറും മൊഴിയായ് നീ (വെള്ളാരം )
പകലെണ്ണിയും ഇരവെണ്ണിയും
പദയാത്ര ചെയ്യും ഈ വേളയില്‍ (2)
മിഴിമൂടിയാലും മനസ്സിന്റെ കണ്ണില്‍
ചിറകുള്ള ചിരിയായ് നീ നില്‍ക്കവെ ..
ചാരിതാര്ത്ഥനായ് ഞാനെങ്കിലും
താരട്ടുവാന് മാമൂട്ടുവാന്‍
ഇന്നെന്റെ ജന്മം തികയാതെയായ് (വെള്ളാരം)