സ്നേഹധാരയില്‍ ഒഴുകിവരുന്ന
സ്വപ്നസീമയില്‍ അലിഞ്ഞിടുന്ന
മോഹലീലകള് പൂത്തുനില്ക്കുമീ
രാഗവീചിതന്‍ റാണി ഞാന്‍
പൂന്തേനുണ്ണാന്‍ വണ്ടേ നീ വരൂ
രതിസുഖസുരഭില ലയമിതില്‍
(സ്നേഹധാരയില്‍ .....)
ഉന്മാദദാഹം തീര്‍ക്കാന്‍ വരുമോ അരികില്‍
ഒരു പുത്തന്‍ മുത്തം തരുമോ പവിഴച്ചൊടിയില്‍
ഉന്മാദദാഹം തീര്‍ക്കാന്‍ വരുമോ അരികില്‍
ഒരു പുത്തന്‍ മുത്തം തരുമോ പവിഴച്ചൊടിയില്‍
ആനന്ദം നുകരൂ..ഉല്ലാസലഹരിയില്‍
രതിസുഖസുരഭില ലയമിതില്‍
(സ്നേഹധാരയില്‍ .....)
ശൃംഗാരനയനങ്ങളാല്‍ പൊന്മേനി തഴുകിടുവാന്‍
ശൃംഗാരനയനങ്ങളാല്‍ ഹാ പൊന്മേനി തഴുകിടുവാന്‍
കൊഞ്ചിക്കൊണ്ടു മുന്നില്‍ നില്പൂ മന്മഥരാജാ നീ
രതിസുഖസുരഭില ലയമിതില്‍
(സ്നേഹധാരയില്‍ .....)