ഹൊയ്യാരെ ഹൊയ്യാരെ ഹൊയ്യാരെ ഹൊയ്യാരെ ഹോ...(2)
ചന്തം ചമഞ്ഞൊരുങ്ങി മന്ദം വിരുന്നൊരുങ്ങി
എന്തേ പറന്നണഞ്ഞു മഴമുകിൽ കിളിയേ...(2)
കാടിന്റെ മടിയിലെ മയിലിനും കുയിലിനും
നാളിന്നു കല്യാണം...
ഹൊയ്യാരെ ഹൊയ്യാരെ ഹൊയ്യാരെ ഹൊയ്യാരെ ഹോ...(2)
(ചന്തം...)
ഹൊയ്യാരെ ഹൊയ്യാരെ ഹൊയ്യാരെ ഹൊയ്യാരെ ഹോ...
കൊട്ടും കുരവയുണ്ടു് തപ്പും തകിലുമുണ്ടു്
മുമ്പേ ഇറങ്ങി വരൂ കുനുക്കുന്നിക്കുരുന്നേ..(2)
രാവിനു കുടിലിലു് കുളവനും കുറുമനും
കുറുമ്പനും കല്യാണം...
ഹൊയ്യാരെ ഹൊയ്യാരെ ഹൊയ്യാരെ ഹൊയ്യാരെ ഹോ...
മെല്ലെ പറന്നു വന്നു കാറ്റിൻ കുറുമ്പിനോടു്
കൊഞ്ചി കുണുങ്ങിവരും ചിന്നം പിന്നം മഴയേ..(2)
കാനന മണ്ണിനു് മണിമണി കെട്ടിയ
തുടിയുടെ ഇലത്താളം...
ഹൊയ്യാരെ ഹൊയ്യാരെ ഹൊയ്യാരെ ഹൊയ്യാരെ ഹോ...