പൂവുകള്‍ ചിരിച്ചൂ കാവുകള്‍ ചിരിച്ചൂ
ദ്യോവില്‍ ദിനകരന് ചിരിച്ചൂ..ഓഓ
നീലമേഘശ്യാമളവേണീ നീ
മാത്രമെന്തേ ചിരിച്ചില്ല..
പ്രണയമാലിനി തന്നുടെ കരയില്‍
സ്മരണകള്‍ തളിരിടും വനിയില്‍... ഓഓ
പൂര്വ്വകാലസ്മരണാവലിയാല്
പൂക്കള്‍ നുള്ളുകയാണു ഞാന്‍...
ആഹാഹാ....ആഹാഹാ...
ആറുകള്‍ തെളിഞ്ഞൂ അരുവികള്‍ തെളിഞ്ഞൂ
ആകാശമേഘങ്ങള്‍ നിരന്നൂ....
ആ..ആ...ആ..ആ..
ആറുകള്‍ തെളിഞ്ഞൂ അരുവികള്‍ തെളിഞ്ഞൂ
ആകാശമേഘങ്ങള്‍ നിരന്നൂ....
ആ..ആ....മുല്ലസായകമുനകള് തറച്ചു
നമ്മള് മാത്രം വലഞ്ഞൂ...
പൂവുകള്‍ ചിരിച്ചൂ...ആ....കാവുകള്‍ ചിരിച്ചൂ
ദ്യോവില്‍ ദിനകരന് ചിരിച്ചൂ..
മൈന പാടീ മധുകരനിരകള്
മായാമുരളികയൂതീ...
ആ...ആ..ആ..ആ....
മൈന പാടീ മധുകരനിരകള്
മായാമുരളികയൂതീ...
അനുരാഗോത്സവ ഗാനമേളയില്‍
ആയിരം വാദ്യങ്ങള്‍ മുഴങ്ങീ....
പൂവുകള്‍ ചിരിച്ചൂ കാവുകള്‍ ചിരിച്ചൂ
ദ്യോവില്‍ ദിനകരന് ചിരിച്ചൂ..ഓഓ
നീലമേഘശ്യാമളവേണീ നീ
മാത്രമെന്തേ ചിരിച്ചില്ല..
പൂവുകള്‍ ചിരിച്ചൂ കാവുകള്‍ ചിരിച്ചൂ
ദ്യോവില്‍ ദിനകരന് ചിരിച്ചൂ..