മയിലാഞ്ചിയണിയുന്ന മദനപ്പൂവേ...അന്റെ
മണിമാരൻ എഴുന്നെള്ളും സമയമായേ
അസർമുല്ല മലരുകള്‍ കവിളത്തു് വിരിഞ്ഞു്
അതു നുള്ളാന്‍ വരണൊണ്ടു്
ബദരുൽ മുനീറിന് മൊഞ്ചുള്ള മാരന്..
(മയിലാഞ്ചിയണിയുന്ന.....)
ഉടല് പൊതിയുന്നു മണം കൊണ്ടു്
ഉയിര് നിറയുന്നു മദം കൊണ്ടു്
നാണത്തിന് ചിറകുള്ള കിളിയേ
മണിയറവാതില്‍ മറപറ്റി
പതുങ്ങിടും അന്റെയടുത്തെത്തി
കസവിന്തട്ടം മാറ്റും മെല്ലെ
ബദരുൽ മുനീറിന് മൊഞ്ചുള്ള മാരന്..
(മയിലാഞ്ചിയണിയുന്ന.....)
ചിരിയുതിരുന്നോ കിളിച്ചുണ്ടില്‍
കുളിരുതിരുന്നോ ഇളം നെഞ്ചില്‍
ആരമ്പത്തേനിമ്പക്കനിയേ
തരിവളയിട്ട കരം മുത്തി
കിരുകിരെയുള്ളില് ഹരം കൂട്ടി
പൂതികളെല്ലാം തീര്‍ക്കും പിന്നെ
ബദരുൽ മുനീറിന് മൊഞ്ചുള്ള മാരന്..
(മയിലാഞ്ചിയണിയുന്ന.....)