(പു.1) ഹേ വാടാ തെമ്മാടി
(പു.2) നീ പോടാ കൂത്താടി
(പു.1) ഹേ വാടാ തെമ്മാടി
(പു.2) കമ്മി പോടാ കൂത്താടി
(പു.1) മോഹന്ലാലടിച്ചാല് വീഴുമെടാ ഷാറൂഖാനും ഫയ്റ്റില് മന്നനല്ലേ ലാല്‍
(പു.2) മമ്മൂക്കാ നടിച്ചാല്‍ കയ്യടിക്കും ബച്ചനെടേ ആക്ടിങ്ങു് മന്നനല്ലേ സാര്‍
(കോ.പു.1) ലാലേട്ടന് സിന്ദാബാദു്
(കോ.പു.2) മമ്മൂക്കാ സിന്ദാബാദു്
(പു.1) ദേ വാടാ തെമ്മാടി ഉഊ ഉഊ
(പു.2) കമ്മി പോടാ കൂത്താടി ഈ ഈ ഈ ഈ
(പു.2) കോട്ടയത്തെ കുഞ്ഞച്ചനെ തൊട്ടവനോ മടങ്ങൂലാ
(പു.1) സ്പടികത്തിലെ തോമാച്ചനെ കണ്ടവനോ മറക്കൂലാ
(പു.2) മഴയെത്തും മുമ്പത്തേ മമ്മൂക്കായോ കോളിജില്‍ പിള്ളേരുടെ സ്വന്തക്കാരന്
(പു.1) തേന്മാവിന് കൊമ്പത്തെ ലാലുച്ചേട്ടന് തേന്‍ പോലെ പാടുന്നൊരു പാട്ടുകാരന്
(പു.2) ഹോയു് ആരാണ്ടാ മമ്മാക്കായെ ആഭാസം പറയുന്നതു് ഓട്ടോയില്‍ വീട്ടില്‍ പോകില്ല
(കോ.പു.2) മമ്മൂക്കാ ഹ് സിന്ദാബാദു്
(കോ.പു.1) ലാലേട്ടന് സിന്ദാബാദു്
(പു.2) നീ പോടാ കൂത്താടി ഈ ഈ ഈ ഈ
(പു.1) ഹേ വാടാ തെമ്മാടി ഈ ഈ ഈ ഈ ഹേയു്
(പു.1) സ്മാളടിച്ചാല്‍ ലാലണ്ണന്റെ പോസ്റ്ററുകള്‍ കീറാതേ
(പു.2) സുന്ദരനാം മമ്മൂക്കായേ ചാണകത്തില്‍ കുഴയ്ക്കാതെ
(പു.1) ലാലണ്ണന് പലവട്ടം ഭരത് നേടി ഭരതത്തില്‍ സംഗീതം നൊന്തു പാടി
(പു.2) പത്മശ്രീ മമ്മൂട്ടി എന്നു കേട്ടാല്‍ ഓസ്കാറും പേഷ്കാറും ഞെട്ടിപ്പോകും
(പു.1) ഹായ് ആരാണ്ടാ ലാലണ്ണനെ അപവാദം പറയണതു് അടിതന്നാല് ആട്ടം കാണൂല്ല
(കോ.പു.1) ലാലേട്ടന് ഹ് സിന്ദാബാദു്
(കോ.പു.2) മമ്മൂക്കാ സിന്ദാബാദു്
(പു.1) ഹേ വാടാ തെമ്മാടി ഈ ഈ ഈ ഈ …..
(പു.2) നീ പോടാ കൂത്താടി ഈ ഈ ഈ ഈ......
(പു.1) മോഹന്ലാലടിച്ചാല് വീഴുമെടാ ഷാറൂഖാനും ഫയ്റ്റില് മന്നനല്ലേ ലാല്‍
(പു.2) മമ്മൂക്കാ നടിച്ചാല്‍ കയ്യടിക്കും ബച്ചനെടേ ആക്ടിങ്ങു് മന്നനല്ലേ സാര്‍
(കോ.പു.1) ലാലേട്ടന് ഹ് സിന്ദാബാദു്
(കോ.പു.2) മമ്മൂക്കാ സിന്ദാബാദു്