മനയ്ക്കലെ തത്തേ.. മറക്കുട തത്തേ..
മനയ്ക്കലെ തത്തേ മറക്കുട തത്തേ
ഹേ ഇന്നല്ലേ മംഗലാതിര രാത്രി
ആടണം പോല്‍ പാടണം പോല്‍
പാതിരപ്പൂവിനു ഗന്ധര്വ്വന് കാട്ടില്‍ പോകണം പോല്‍
പൊന്നാറ്റില്‍ പാടിത്തുടിച്ചു കുളിച്ചോ നീ..
ഏലക്കുറിയേഴും ചാലിച്ചണിഞ്ഞോ..
ചന്ദനക്കോടിയെടുത്തോ..
ശംഖുഞൊറി തറ്റുടുത്തോ ശ്രീദേവിയെ തൊഴുതോ..
ഇളംനീരും തേന്‍പഴവും നേദിച്ചോ..
താലത്തില്‍ അഷ്ടമംഗല്യമെടുത്തോ നീ..
പവിഴവിളക്കിന്‍ തിരി തെറുത്തോ..
പൊന്‍വള കയ്യിലണിഞ്ഞോ..
പാലയ്ക്കാമാലയണിഞ്ഞോ..
പ്രാണപ്രിയനെ കണ്ടോ..
ദശപുഷ്പം കൊണ്ടുപോയി ചൂടിച്ചോ