നാഴിയൂരിപ്പാലുകൊണ്ട് നാടാകെ കല്യാണം
നാലഞ്ചുതുമ്പകൊണ്ട് മാനത്തൊരുപൊന്നോണം
ഹാ മാനത്തൊരുപൊന്നോണം
നാഴിയൂരിപ്പാലുകൊണ്ട് നാടാകെ കല്യാണം
നാലഞ്ചുതുമ്പകൊണ്ട് മാനത്തൊരുപൊന്നോണം
ഹാ മാനത്തൊരുപൊന്നോണം
മഞ്ഞിന്റെ തട്ടമിട്ടു ചന്ദ്രന് മേലെ(2)
സുറുമയാല്‍ കണ്ണെഴുതി താരകള്‍ നീളേ
അന്തിക്കു പടിഞ്ഞാറെ ചെന്തെങ്ങിന് കുലവെട്ടി
കല്യാണവീട്ടിലാരോ തൂമുല്ലപ്പന്തലുകെട്ടി(2)
(നാഴിയൂരി...)
പാലപ്പൂങ്കൊമ്പിലാരോ പനിനീരു വീശി
പാതിരാക്കുയിലുകള്‍ കുയലുകളൂതി(2)
ആരോടും ചൊല്ലാതെ ആരുമാരുമറിയാതെ
പാരിന്റെമാറത്തൊരു പൊന്മെത്തപ്പായനിവര്‍ത്തി(2)
(നാഴിയൂരി...)