Ranyajini raagamaano

രഞ്ജിനി രാഗമാണോ
Work
Year
Language

രഞ്ജിനീരാഗമാണോ കൊഞ്ചും മൊഴിയില്‍
മഞ്ജരീഹാരമാണോ മഞ്ജുമിഴിയില്‍
വിധുമുഖീ വരൂ സഖീ പ്രിയസഖീ
കൗമുദീഹാസമേതോ കനവുണര്‍ത്തി
മാലതീലാസ്യമേതോ ലയമൊരുക്കി
മലരിതാ മധുവിതാ നുകരൂ നീ

രഞ്ജിനീരാഗമാണോ
കൊഞ്ചും മൊഴിയില്‍
കൗമുദീഹാസമേതോ
കനവുണര്‍ത്തി

ഹംസഗമനേ പ്രിയേ ശ്യാമനയനേ
രാഗസദനേ സഖീ രമ്യവദനേ
ഇതള്‍ വിടരുമോര്‍മ്മയില്‍ നീ
ഇരുളകറ്റി കണ്മണീ
മൃദുലതികപോലവേ നീ
ഉണരുകെന്റെ ഓമലേ
ഹൃദയവതി പ്രണയനദി
മതിമയക്കി മതിമുഖി നീ

കൗമുദീഹാസമേതോ
കനവുണര്‍ത്തി
രഞ്ജിനീരാഗമാണോ
കൊഞ്ചും മൊഴിയില്‍

തേനൊഴുക്കി നെഞ്ചില്‍ നിന്‍ ഹേമമുരളി
ആരുമറിയാതെ നിന്‍ പ്രേമമരുളി
ഇനി വരും ദിനങ്ങളില്‍ നീ
മധു പകരൂ ജീവനില്‍
ഹൃദയവതി ഓമനിക്കും
രതികലികയാണു നീ
കഥപറയും മിഴികളുമായ്
ഇനി വരൂ നീ കതിരഴകേ

രഞ്ജിനീരാഗമാണോ കൊഞ്ചും മൊഴിയില്‍
കൗമുദീഹാസമേതോ കനവുണര്‍ത്തി
വിധുമുഖീ വരൂ സഖീ പ്രിയസഖീ...

രഞ്ജിനീരാഗമാണോ
കൊഞ്ചും മൊഴിയില്‍
കൗമുദീഹാസമേതോ
കനവുണര്‍ത്തി

rañjinīrāgamāṇo kŏñjuṁ mŏḻiyil
mañjarīhāramāṇo mañjumiḻiyil
vidhumukhī varū sakhī priyasakhī
kaumudīhāsamedo kanavuṇartti
māladīlāsyamedo layamŏrukki
malaridā madhuvidā nugarū nī

rañjinīrāgamāṇo
kŏñjuṁ mŏḻiyil
kaumudīhāsamedo
kanavuṇartti

haṁsagamane priye śyāmanayane
rāgasadane sakhī ramyavadane
idaḽ viḍarumormmayil nī
iruḽagaṭri kaṇmaṇī
mṛduladigabolave nī
uṇarugĕnṟĕ omale
hṛdayavadi praṇayanadi
madimayakki madimukhi nī

kaumudīhāsamedo
kanavuṇartti
rañjinīrāgamāṇo
kŏñjuṁ mŏḻiyil

tenŏḻukki nĕñjil nin hemamuraḽi
ārumaṟiyādĕ nin premamaruḽi
ini varuṁ dinaṅṅaḽil nī
madhu pagarū jīvanil
hṛdayavadi omanikkuṁ
radigaligayāṇu nī
kathabaṟayuṁ miḻigaḽumāy
ini varū nī kadiraḻage

rañjinīrāgamāṇo kŏñjuṁ mŏḻiyil
kaumudīhāsamedo kanavuṇartti
vidhumukhī varū sakhī priyasakhī...

rañjinīrāgamāṇo
kŏñjuṁ mŏḻiyil
kaumudīhāsamedo
kanavuṇartti