Randu naksatrannal kandumutti [F]

രണ്ടു നക്ഷത്രങ്ങൾ കണ്ടുമുട്ടി [F]
Work
Year
Language

രണ്ടുനക്ഷത്രങ്ങള്‍ കണ്ടുമുട്ടി
ചന്ദ്രോദയം പുഷ്പമാലനീട്ടി
അടുക്കുവാനറിയാതെ രൂപങ്ങള്‍ നിന്നു
ആത്മാവില്‍ രശ്മികള്‍ അലയടിച്ചുയര്‍ന്നൂ
രണ്ടുനക്ഷത്രങ്ങള്‍ കണ്ടുമുട്ടീ
ചന്ദ്രോദയം പുഷ്പമാല നീട്ടി

ചാമരമേഘങ്ങള്‍ ചാഞ്ചാടി നടന്നു
സന്ദേശകാവ്യത്തിന്‍ പൂവിളിയുയര്‍ന്നൂ
മാനത്തെ പൊന്നോണം മനസ്സില്‍ വന്നെങ്കില്‍
നമ്മളാ താരങ്ങളായ് മാറിയെങ്കില്‍
രണ്ടുനക്ഷത്രങ്ങള്‍ കണ്ടുമുട്ടീ
ചന്ദ്രോദയം പുഷ്പമാല നീട്ടി

സന്ധ്യതന്നുദ്യാനം പൂവാരിയെറിഞ്ഞു
സിന്ദൂരരേഖകളവ കോര്‍ത്തു നടന്നു
മാനത്തെക്കല്യാണം മണ്ണിലായെങ്കില്‍
നമ്മളാ മിഥുനങ്ങളായ് മാറിയെങ്കില്‍

രണ്ടുനക്ഷത്രങ്ങള്‍ കണ്ടുമുട്ടി
ചന്ദ്രോദയം പുഷ്പമാലനീട്ടി
അടുക്കുവാനറിയാതെ രൂപങ്ങള്‍ നിന്നു
ആത്മാവില്‍ രശ്മികള്‍ അലയടിച്ചുയര്‍ന്നൂ
രണ്ടുനക്ഷത്രങ്ങള്‍ കണ്ടുമുട്ടീ
ചന്ദ്രോദയം പുഷ്പമാല നീട്ടി

raṇḍunakṣatraṅṅaḽ kaṇḍumuṭṭi
sandrodayaṁ puṣpamālanīṭṭi
aḍukkuvānaṟiyādĕ rūbaṅṅaḽ ninnu
ātmāvil raśmigaḽ alayaḍiccuyarnnū
raṇḍunakṣatraṅṅaḽ kaṇḍumuṭṭī
sandrodayaṁ puṣpamāla nīṭṭi

sāmarameghaṅṅaḽ sāñjāḍi naḍannu
sandeśagāvyattin pūviḽiyuyarnnū
mānattĕ pŏnnoṇaṁ manassil vannĕṅgil
nammaḽā tāraṅṅaḽāy māṟiyĕṅgil
raṇḍunakṣatraṅṅaḽ kaṇḍumuṭṭī
sandrodayaṁ puṣpamāla nīṭṭi

sandhyadannudyānaṁ pūvāriyĕṟiññu
sindūrarekhagaḽava korttu naḍannu
mānattĕkkalyāṇaṁ maṇṇilāyĕṅgil
nammaḽā mithunaṅṅaḽāy māṟiyĕṅgil

raṇḍunakṣatraṅṅaḽ kaṇḍumuṭṭi
sandrodayaṁ puṣpamālanīṭṭi
aḍukkuvānaṟiyādĕ rūbaṅṅaḽ ninnu
ātmāvil raśmigaḽ alayaḍiccuyarnnū
raṇḍunakṣatraṅṅaḽ kaṇḍumuṭṭī
sandrodayaṁ puṣpamāla nīṭṭi