അമ്മ നക്ഷത്രമേ (2)
നിന്നെ വെടിഞ്ഞേതു കടലിലേയ്ക്കാണു ഞാന്‍ യാത്ര പോവേണ്ടു
അമ്മ നക്ഷത്രമേ (2)
സ്വയം ഉരുകി നീറുന്ന സൂര്യനായി നാളെയും (2)
ഭൂമി തന് നെറുകയില്‍ നിന്നു പൊള്ളാന്‍
കണ്ണുനീര് മേഘം കുടിച്ചു വറ്റാന്‍
അമ്മ നക്ഷത്രമേ (2)
ആരോ ഗണിച്ചിട്ട ജാതകം നോക്കുവാന്‍
സന്ധ്യകള്‍ ഗ്രന്ധം പകുത്തടുക്കി
(ആരോ ഗണിച്ചിട്ട)
വഴിതിരിഞ്ഞെങ്ങോ പറന്നു പോം പുണ്യമേ (2)
പിന്‍വിളി കേട്ടൊന്നു നില്‍ക്കുകില്ലേ
ഒരു മണ്‍കുടം നെഞ്ചത്തുടഞ്ഞതല്ലേ
അമ്മ നക്ഷത്രമേ (2)
കാലം കൊളുത്തുന്ന തീക്കനല്‍ ജ്വലയില്‍
ശലഭജന്മങ്ങളായി വെന്തെരിഞ്ഞു
(കാലം കൊളുത്തുന്ന)
ഒരു നുള്ളു ഭസ്മമായി ഓര്‍മ്മകള്‍ നെഞ്ചിലെ (2)
കളിമണ്‍ കുടുക്കയില്‍ ചേര്‍ത്തു വെച്ചു - നിന്റെ
സ്മൃതി കവാടങ്ങളില്‍ കാത്തു നില്ക്കാന്
അമ്മ നക്ഷത്രമേ (2)
നിന്നെ വെടിഞ്ഞേതു കടലിലേയ്ക്കാണു ഞാന്‍ യാത്ര പോവേണ്ടു
അമ്മ നക്ഷത്രമേ (2)