രംഭയെ തേടി വന്ന രാവണനോ
ആഹാ പാഞ്ചാലിയെ തേടി വന്ന കീചകനോ?
ആയിരം മിഴികളുള്ള ദേവേന്ദ്രനോ?
അക്കരയ്ക്കു പോകാന്‍ വന്ന മാമുനിയോ?
ആരു നീ അഭിനവ കാസനോവയോ? (2) (രംഭയെ..)
കണ്ടാമൃഗ തൊലിയുള കാമദേവ
നിന്റെ കഷണ്ടിയില്‍ തളം വയ്ക്കാം തല തണുക്കട്ടെ
രാമേശ്വരം കാണതെ നിന്റെ മീശ പാതി എടുത്തുതരാം
അര്‍ദ്ധനാരീശ്വരനാക്കാം നിന്നെ ഞങ്ങള്‍
അര്‍ദ്ധനാരീശ്വരനാക്കാം (രംഭയെ..)
നല്ലപിള്ള ചമഞ്ഞു വന്ന നാട്ടുകാരാ
പിള്ളേര്‍ നല്ല നാലു ചവുട്ടു തരാം നടുവൊടിയട്ടേ
വസ്ത്രാക്ഷേപം ചെയ്തു നിന്നെ തോളിലേറ്റി കൊണ്ടു പോകാം
അര്‍ദ്ധനാരീശ്വരനാക്കാം നിന്നെ ഞങ്ങള്‍
അര്‍ദ്ധനാരീശ്വരനാക്കാം (രംഭയെ..)