കാനനഛായയിലാടുമേയ്ക്കാന്‍
ഞാനും വരട്ടെയോ നിന്റെകൂടെ
പാടില്ലാ പാടില്ലാ നമ്മേനമ്മള്‍
പാടേമറന്നൊന്നും ചെയ്തുകൂടാ (കാനന)
ഒന്നാവനത്തിലെ കാഴ്ചകാണാന്‍
എന്നേയും കൂടൊന്നു കൊണ്ടുപോകൂ
നിന്നേയൊരിയ്ക്കല് ഞാന്‍ കൊണ്ടുപോകാം
ഇന്നുവേണ്ടിന്നുവേണ്ടോമലാളേ (ഒന്നാ) (കാനന)
നമ്മളില്‍ പ്രേമം കിളര്‍ന്നതില്‍ പി-
ന്നിന്നൊരു വര്‍ഷം തികച്ചുമായി
ഇന്നെന്നപേക്ഷയെ കൈവെടിയാ-
തൊന്നെന്നെ കൂടൊന്നു കൊണ്ടുപോകൂ
ഇന്നു മുഴുവന്‍ ഞാന്‍ ഏകനായാ
കുന്നിന് ചെരുവിലിരുന്നു പാടും
ഇന്നു ഞാന്‍ കാണും കിനാക്കളെല്ലാം
നിന്നെക്കുറിച്ചുള്ളതായിരിക്കും (കാനന)
ഇന്നു ഞാന്‍ കാണും കിനാക്കളെല്ലാം
നിന്നെക്കുറിച്ചുള്ളതായിരിക്കും
ഭാവനാലോലനായേകനായി
പോവുക പോവുക ജീവനാഥാ
ഭാവനാലോലനായേകനായി
പോവുക പോവുക ജീവനാഥാ