Raktavarnnakkodi ponni

രക്തവര്‍ണ്ണക്കൊടി പൊങ്ങി
Year
Language

രക്തവര്‍ണ്ണക്കൊടി പൊങ്ങി
വര്‍ഗ്ഗസമരത്തീപാറി
ഈങ്കുലാബ് ഈങ്കുലാബ് ഈങ്കുലാബ്
ചെങ്കൊടിയെങ്ങും പാറീടും
ആ രക്തപതാക സിന്ദാബാദ്
ഈങ്കുലാബ് ഈങ്കുലാബ്
വിജയം വരെയും പോരാടീടും
ഹൃദയം നിറയും വീറോടേയും
ഐക്യമോടെ നാമൊന്നായ്
ഒറ്റശ്ശിലയായ് മുന്നോട്ട്
ഈങ്കുലാബ് ഈങ്കുലാബ്

ഇനി വാക്കുകള്‍ ഗീതികളായ് മാറും
മര്‍ദ്ദിതകോടികളുയിര്‍ നേടും
മണ്ണില്‍ മനസ്സില്‍ കുടിലില്‍ തെരുവില്‍
രക്തതാരങ്ങള്‍ തെളിയും
സുപ്രഭാതം വന്നെത്തും ഈങ്കുലാബ്
(രക്തവര്‍ണ്ണക്കൊടി)

കരിവെള്ളൂരില്‍ ഇനി വയലാറില്‍
രക്തത്തിന്‍ പുഴയൊഴുകില്ല
മതവും ജാതിയും ദേശവും ഭാഷയും
ഐക്യഗീതശ്രുതി തീര്‍ക്കും
സുപ്രഭാതം വന്നെത്തും ഈങ്കുലാബ്
(രക്തവര്‍ണ്ണക്കൊടി)

raktavarṇṇakkŏḍi pŏṅṅi
varggasamarattībāṟi
īṅgulāp īṅgulāp īṅgulāp
sĕṅgŏḍiyĕṅṅuṁ pāṟīḍuṁ
ā raktabadāga sindābāt
īṅgulāp īṅgulāp
vijayaṁ varĕyuṁ porāḍīḍuṁ
hṛdayaṁ niṟayuṁ vīṟoḍeyuṁ
aikyamoḍĕ nāmŏnnāy
ŏṭraśśilayāy munnoṭṭ
īṅgulāp īṅgulāp

ini vākkugaḽ gīdigaḽāy māṟuṁ
marddidagoḍigaḽuyir neḍuṁ
maṇṇil manassil kuḍilil tĕruvil
raktadāraṅṅaḽ tĕḽiyuṁ
suprabhādaṁ vannĕttuṁ īṅgulāp
(raktavarṇṇakkŏḍi)

karivĕḽḽūril ini vayalāṟil
raktattin puḻayŏḻugilla
madavuṁ jādiyuṁ deśavuṁ bhāṣayuṁ
aikyagīdaśrudi tīrkkuṁ
suprabhādaṁ vannĕttuṁ īṅgulāp
(raktavarṇṇakkŏḍi)