Raktasandanam

രക്തചന്ദനം
Work
Year
Language

രക്തചന്ദനം ചാര്‍ത്തിയ കവിളില്‍
രത്നം വിളയും കരളില്‍
കൃഷ്ണമൃഗമിഴി നല്‍കാം ഞാനൊരു
കൃസ്തുമസ് സമ്മാനം - പുതിയൊരു
കൃസ്തുമസ് സമ്മാനം (രക്തചന്ദനം)

മന്ത്രകോടി എനിക്കു കിട്ടുംവരെ
മറ്റാരും കാണാതെ സൂക്ഷിക്കും അതു
മറ്റാരും കാണാതെ സൂക്ഷിക്കും
മധുവിധുനാളില്‍ നിന്‍ കരവലയങ്ങളില്‍
മയങ്ങുമ്പോളത് മടക്കിനല്‍കും - ഞാന്‍
മടക്കിനല്‍കും

രക്തചന്ദനം ചാര്‍ത്തിയ കവിളില്‍
രത്നം വിളയും കരളില്‍
കൃഷ്ണമൃഗമിഴി നല്‍കാം ഞാനൊരു
കൃസ്തുമസ് സമ്മാനം - മറ്റൊരു
കൃസ്തുമസ് സമ്മാനം

മാനസപുഷ്പദലങ്ങളില്‍ ഞാനത്
മങ്ങാതെ മായാതെ സൂക്ഷിക്കും -അത്
മങ്ങാതെ മായാതെ സൂക്ഷിക്കും
ഇനിയത്തെയാണ്ടിലെ പെരുന്നാള്‍ രാത്രിയില്‍
കനിയായ് കതിരായ് തിരിച്ചുനല്‍കും -
ഞാന്‍ തിരിച്ചുനല്‍കും (രക്തചന്ദനം)
ആഹഹാഹഹ ആഹാഹാ..

raktasandanaṁ sārttiya kaviḽil
ratnaṁ viḽayuṁ karaḽil
kṛṣṇamṛgamiḻi nalgāṁ ñānŏru
kṛstumas sammānaṁ - pudiyŏru
kṛstumas sammānaṁ (raktasandanaṁ)

mandragoḍi ĕnikku kiṭṭuṁvarĕ
maṭrāruṁ kāṇādĕ sūkṣikkuṁ adu
maṭrāruṁ kāṇādĕ sūkṣikkuṁ
madhuvidhunāḽil nin karavalayaṅṅaḽil
mayaṅṅumboḽat maḍakkinalguṁ - ñān
maḍakkinalguṁ

raktasandanaṁ sārttiya kaviḽil
ratnaṁ viḽayuṁ karaḽil
kṛṣṇamṛgamiḻi nalgāṁ ñānŏru
kṛstumas sammānaṁ - maṭrŏru
kṛstumas sammānaṁ

mānasabuṣpadalaṅṅaḽil ñānat
maṅṅādĕ māyādĕ sūkṣikkuṁ -at
maṅṅādĕ māyādĕ sūkṣikkuṁ
iniyattĕyāṇḍilĕ pĕrunnāḽ rātriyil
kaniyāy kadirāy tiriccunalguṁ -
ñān diriccunalguṁ (raktasandanaṁ)
āhahāhaha āhāhā..