എത്ര പൂക്കാലമിനി എത്ര മധുമാസമതില്‍
എത്ര നവരാത്രികളില്‍ അമ്മേ (എത്ര )
നിന് മുഖം തിങ്കളായ് പൂനിലാ
പാല്‍ചോരിഞ്ഞെന്നില്‍ വീണലിയുമെന്‍ ദേവീ
മിഥില ഇനിയും പ്രിയ ജനക സുധയെയൊരു
വിരഹ കഥയാക്കുമോ
പറയുക പറയുക പറയുക നീ
ഷണ്മുഖ പ്രിയ രാഗമോ
നിന്നിലെ പ്രേമ ഭാവമോ
എന്നെ ഞാനാക്കും ഗാനമോ
ഒടുവിലെന്റെ ഹൃദയ തീരാ
അണയുമോരഴകിത് (ഷണ്മുഖ)
എത്ര ദുഃഖങ്ങളിനി എത്ര വനവാസം
അതില്‍ എത്ര വിധി വിളയാട്ടമിന്നും (എത്ര ദുഃഖങ്ങളിനി)
കണ്ണുനീര് കുമ്പിളില്‍ മുത്തുമായ്
വന്നു നീ മണ്ണില്‍ വീണുരുകുമോ വീണ്ടും
അരചന് ഇനിയും നിന്നെ എരിയും
തീയില്‍ നിര്‍ത്തി അമൃത കലയാക്കുമോ
തെളിയുക തെളിയുക തെളിയുക നീ (ഷണ്മുഖ)
പധനിധ തകജനുധാം
ധനിസനി തകജനുധാം
നിസരിസ തകജനുധാം ത തകജനു തകധിമി
പധനിസനിധപമ (ഷണ്മുഖ )
പധപ പധപ പധപ രിഗമപ
ധനിധ ധനിധ ധനിധ ഗമപധ
നിസനി നിസനി നിസനി മപധനിസ
തരികിടധിം തരികിടധിം തരികിടധിം തകധിമി
തരികിടധിം തരികിടധിം തരികിടധിം തകധിമി
നിസരിസ നിസരിസ നിസരിസ നിസരിസ
നിസരീ തരികിടധിം നിസരീ തരികിടധിം
സരിഗരി സരിഗരി സരിഗരി സരിഗരി
സരിഗാ തരികിടധിം സരിഗാ തരികിടധിം
ഗരിസരിഗ തരികിടധിന്നധിം ആ ..ആ ..
മഗരിഗമ തരികിടധിന്നധിം
ആ ..ആ .. തരികിടധിന്നധിം
ഗമപാ ഗമപാ ഗമപ
ഗമപ ഗമപ ഗമപ ഗാ മാ പാ