Title (Indic)വാരുണി പെണ്ണിനു മുഖം കറുത്തു WorkRakkuyil Year1973 LanguageMalayalam Credits Role Artist Music Pukazhenthi Performer KJ Yesudas Writer P Bhaskaran LyricsMalayalamവാരുണിപ്പെണ്ണിനു മുഖം കറുത്തൂ കോപം വല്ലാത്ത കോപം വാസന്തസന്ധ്യക്കു മുഖം തുടുത്തൂ നാണം മധുരമാം നാണം (വാരുണി...) കോരിത്തരിക്കുമീ രാഗരംഗം കണ്ടു പാരിനും വിണ്ണിനും കണ്ണുകടി താരിനും തളിരിനും ചാഞ്ചാട്ടം (വാരുണീ...) താർത്തെന്നലെത്തുമ്പോൾ താളത്തിൽ താളത്തിൽ നീലാളകങ്ങൾക്കു രാസനൃത്തം നിൻ കാലടിച്ചിലങ്കക്കു കളിയാട്ടം (വാരുണി...) നിൻ മിഴിപ്പൊയ്കയിൽ ആയിരം സ്വപ്നങ്ങൾ നീന്താനിറങ്ങിയ കോലാഹലം മന്മഥപുരിയിലെ മദിരോൽസവം (വാരുണി...) Englishvāruṇippĕṇṇinu mukhaṁ kaṟuttū kobaṁ vallātta kobaṁ vāsandasandhyakku mukhaṁ tuḍuttū nāṇaṁ madhuramāṁ nāṇaṁ (vāruṇi...) korittarikkumī rāgaraṁgaṁ kaṇḍu pārinuṁ viṇṇinuṁ kaṇṇugaḍi tārinuṁ taḽirinuṁ sāñjāṭṭaṁ (vāruṇī...) tārttĕnnalĕttumboḽ tāḽattil tāḽattil nīlāḽagaṅṅaḽkku rāsanṛttaṁ nin kālaḍiccilaṅgakku kaḽiyāṭṭaṁ (vāruṇi...) nin miḻippŏygayil āyiraṁ svapnaṅṅaḽ nīndāniṟaṅṅiya kolāhalaṁ manmathaburiyilĕ madirolsavaṁ (vāruṇi...)