ഏലോ...ഏലെ ഏലേലോ...ഏലോ...ഏലെ ഏലേലോ
ഏലേലോ....ഏലേലോ....ഏലേലോ....
വഞ്ചിപ്പാട്ടോളം തുള്ളും ചിത്തിരക്കായല്പ്പെണ്ണിന്
കുമ്മിയടി കേട്ടുണരും പാടങ്ങള്‍..
പുഞ്ചപ്പാടങ്ങള്‍
പൊന്നലകള്‍ നെയ്തു നല്‍കും വട്ടവല കൈയ്യിലേന്തും
കുട്ടനാടിന് നെഞ്ചിലുള്ള സ്വപ്നങ്ങള്‍
ഓമല് സ്വപ്നങ്ങള്‍
(വഞ്ചിപ്പാട്ടോളം തുള്ളും...)
ഏലോ...ഏലെ ഏലേലോ....ഏലോ...ഏലെ ഏലേലോ
ഏലേലോ....ഏലേലോ....ഏലേലോ.....
ഓ ..കൊച്ചുപരല്മീന്പിടിക്കാന്
കുട്ടികള്‍ വന്നു തപസ്സിരിക്കും
കരിമണ്ണില്‍ കരകംപൂക്കുമ്പോള്(കൊച്ചുപരല് ...)
കൊഞ്ചുമിളംതെന്നല് മണിക്കിങ്ങിണി ചാർത്തിടും നേരം
കൊഞ്ചുമിളംതെന്നല് മണിക്കിങ്ങിണി ചാർത്തിടും നേരം
ചെങ്കതിരിന് ചെല്ലച്ചാഞ്ചാട്ടം..
കണ്ടു നീങ്ങും നീളന്ചങ്ങാടം
(വഞ്ചിപ്പാട്ടോളം തുള്ളും...)
ഏലോ...ഏലെ ഏലേലോ....ഏലോ...ഏലെ ഏലേലോ
ഏലേലോ....ഏലേലോ....ഏലേലോ.....
ഓ..ആഴത്തില്‍ മുങ്ങി മുങ്ങി
കക്കകള്‍ വാരും ജീവിതത്തിന്
കരതോറും കനകംവിളയുമ്പോള് (ആഴത്തില്‍ ....)
കൊയ്ത്തരിവാള് തമ്മില്‍ ചിലുചിഞ്ചിലം മാറിടും നേരം
കൊയ്ത്തരിവാള് തമ്മില്‍ ചിലുചിഞ്ചിലം മാറിടും നേരം
കന്നിവയല്‍ കൊള്ളും രോമാഞ്ചം
കൈവരമ്പില്‍ പൊങ്ങും ഉല്ലാസം ....
ഏലേലേലോ......ഏലേലേലോ......
(വഞ്ചിപ്പാട്ടോളം തുള്ളും...)